Question:
എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?
Aഅയിര്
Bമൂലകം
Cപെട്രോളിയം
Dജലം
Answer:
A. അയിര്
Explanation:
അയിരുകൾ - എളുപ്പത്തിലും ,വേഗത്തിലും ,ലാഭകരമായും ഒരു ലോഹം വേർതിരിച്ചെടുക്കാൻ കഴിയുന്ന ധാതുക്കൾ
എല്ലാ അയിരുകളും ധാതുക്കളാണ്
അപദ്രവ്യം ( ഗാംങ് ) - ഭൂവൽക്കത്തിൽ നിന്ന് ലഭിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന എളുപ്പം വേർതിരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ
ഫ്ളക്സ് - അപദ്രവ്യത്തെ ഉരുക്കി വേർതിരിക്കാൻ കഴിയുന്ന സ്ളാഗ് ആക്കി മാറ്റാൻ സഹായിക്കുന്ന പദാർത്ഥം
ലോഹനിഷ്കർഷണം - ലോഹത്തെ അതിന്റെ അയിരിൽ നിന്ന് വേർതിരിക്കാനുപയോഗിക്കുന്ന ശാസ്ത്രീയവും സാങ്കേതികവുമായ പ്രക്രിയ
ലോഹനിഷ്കർഷണത്തിൽ അയിരുകളെ വേർതിരിക്കുന്ന മൂന്ന് ഘട്ടങ്ങൾ
അയിരിന്റെ സാന്ദ്രണം
സാന്ദ്രീകരിച്ച അയിരിൽ നിന്നും ലോഹത്തിന്റെ വേർതിരിക്കൽ
ലോഹത്തിന്റെ ശുദ്ധീകരണം