Question:

ഒരു കല്ലിൽ കയറു കെട്ടി കറക്കിയാൽ കല്ലിന്റെ ചലനം :

Aഭ്രമണം

Bദോലനം

Cനേർരേഖാ ചലനം

Dവർത്തുള ചലനം

Answer:

D. വർത്തുള ചലനം

Explanation:

  • ചലനം - ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം 

  • വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം 
    • ഉദാ :  ക്ലോക്കിന്റെ സൂചിയുടെ അഗ്രഭാഗത്തിന്റെ ചലനം 
    •             ഒരു കല്ലിൽ ചരട് കെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം 

  • സമവർത്തുള ചലനം - വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യസമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം 

  • സമചലനം - നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു ,സമയത്തിന്റെ തുല്യ ഇടവേളകളിൽ തുല്യ ദൂരങ്ങൾ സഞ്ചരിച്ചാൽ അറിയപ്പെടുന്ന ചലനം 
  • ഉദാ : ഞെട്ടറ്റ് വീഴുന്ന മാമ്പഴം 

  • ഭ്രമണം - സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം 
  • ഉദാ : കറങ്ങുന്ന പമ്പരത്തിന്റെ ചലനം 

  • പരിക്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്തു വരുന്ന ചലനം 
  • ഉദാ : സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം 

  • ദോലനം - തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേക്കുമുള്ള ചലനം 
  • ഉദാ : ഊഞ്ഞാലിന്റെ ചലനം 

Related Questions:

പ്രകാശതീവ്രതയുടെ യൂണിറ്റ് ഏതാണ് ?

വിശിഷ്ട തപധാരിത ഏറ്റവും കൂടുതലുള്ള മൂലകമേത് ?

One Kilowatt hour is equal to-

Brass is an alloy of --------------and -----------

2020 -ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനു മൂന്നുപേരാണ് അർഹരായത് . ഇവരിലൊരാളായ റോജർ പെൻറോസിന്റെ ഏത് കണ്ടുപിടിത്തമാണ് അദ്ദേഹത്തെ ഇതിനര്ഹനാക്കിയത് ?