App Logo

No.1 PSC Learning App

1M+ Downloads

"ഒരു കേന്ദ്രീകൃത ദ്രവത്തിൽ പ്രയോഗിക്കാവുന്ന മർദ്ദം, എല്ലാ ദിശയിലേക്കും ഒരേ അളവിൽ വ്യാപിക്കും". ഈ പ്രസ്താവന ഏതു നിയമം ആണ് ?

Aആർക്കമിഡീസ് നിയമം

Bബർണോളിസ് സിദ്ധാന്തം

Cപാസ്കൽ നിയമം

Dദ്രവ തുടർച്ചാ നിയമം

Answer:

C. പാസ്കൽ നിയമം

Read Explanation:

പാസ്ക്ല്‍ നിയമം

  • പാസ്ക്ല്‍ നിയമം ആവിഷ്കരിച്ചത് : ബ്ലെയ്സ് പാസ്കൽ

  • "ഒരു സംവൃതവ്യൂഹത്തില്‍ അടങ്ങിയിരിക്കുന്ന ദ്രാവകത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്ത് പ്രയോഗിക്കുന്ന മര്‍ദ്ദം ദ്രാവകത്തിന്‍റെ എല്ലാ ഭാഗത്തും ഒരുപോലെ അനുഭവപ്പെടും" ഇതാണ് പാസ്ക്കല്‍ നിയമം. 

  • മർദ്ദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്ന് പ്രസ്താവിക്കുന്ന നിയമം - പാസ്കൽ നിയമം

  • നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിലെ ഒരേ ഉയരത്തിലുള്ള എല്ലാ ബിന്ദുക്കളിലും ഒരേ മർദ്ദം ആയിരിക്കും എന്ന് പ്രസ്താവിക്കുന്ന നിയമം - പാസ്കൽ നിയമം

പാസ്ക്ല്‍ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ

  • ഹൈഡ്രോളിക് പ്രസ്

  • ഹൈഡ്രോളിക് ജാക്ക്

  • ഹൈഡ്രോളിക് ബ്രേക്ക്

  • എക്സ്കവേറ്റർ



Related Questions:

മാധ്യമങ്ങളുടെ സഹായമില്ലാതെ താപം പ്രസരണം ചെയ്യപ്പെടുന്നതാണ്

ശക്തമായ ഭൂമികുലുക്കത്തിന് തൊട്ട് മുൻപായി ഉണ്ടാകുന്ന ശബ്ദ തരംഗങ്ങൾ ഏത് തരത്തിലുള്ളതാണ് ?

താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?

സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെ പറയുന്നവയിൽ ഏത് മാർഗ്ഗം മുഖേനയാണ്?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

  1. അന്തരീക്ഷത്തിലെ നീരാവിയുടെ അളവാണ് - ആർദ്രത 

  2. അന്തരീക്ഷജലത്തിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് - താപനില , ജലലഭ്യത , അന്തരീക്ഷസ്ഥിതി എന്നിവ 

  3. ഘനീകരണം ആരംഭിക്കുന്ന നിർണ്ണായക ഊഷ്മാവ് - തുഷാരാങ്കം