കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
Aമലമ്പുഴ
Bവാഴാനി
Cപീച്ചി
Dകല്ലട
Answer:
D. കല്ലട
Read Explanation:
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയാണ് കല്ലട ജലസേചന പദ്ധതി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ 57000 ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1986 ൽ 700 കോടി രൂപ ചെലവിൽ തെന്മല പരപ്പാർ ഡാമും കനാൽശൃംഖലയും പണികഴിപ്പിച്ചത്.
പത്തനാപുരം, കൊട്ടാരക്കര, കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, അടൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലേക്കാണ് പദ്ധതിയിൽ നിന്നും ജലമെത്തുന്നത്.പരപ്പാർ അണക്കെട്ടിൽ നിന്നും ഒഴുകി വരുന്ന ജലം താഴെയായി ഒറ്റക്കല്ലിൽ തടയണ കെട്ടി കനാലുവഴി തിരിച്ചു വിടുകയാണ് ചെയ്യുന്നത്.