Question:
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല ഏത്?
Aവയനാട്
Bപാലക്കാട്
Cഎറണാകുളം
Dഇടുക്കി
Answer:
D. ഇടുക്കി
Explanation:
ഇടുക്കി ജില്ല
- ജില്ലാ ആസ്ഥാനം - പൈനാവ്
- ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല.
- കേരളത്തിന്റെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്നു
- സമുദ്രതീരവും റയില്‍വേയും ഇല്ലാത്ത ജില്ല.
- സ്ത്രീ പൂരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല.
- ജനസാന്ദ്രതയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജില്ല.
- സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളക്, ഏലം, ഗ്രാമ്പു, കറുവപ്പട്ട ഉത്പാദനത്തില്‍ ഒന്നാം സ്ഥാനം.
- വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല.
- സമതല പ്രദേശങ്ങൾ തീരെയില്ലാത്ത ജില്ല.
- ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളും നാഷണല്‍ പാര്‍ക്കുകളുമുള്ള ജില്ല.
കേരളത്തിലെ പഴക്കുട എന്നറിയപ്പെടുന്നു. - ഇന്ത്യയിലെ ആദ്യ റൂറല്‍ ബ്രോഡ് - ബാന്‍ഡ് കണക്റ്റിവിറ്റി ലഭിച്ച ജില്ല.
- കേരളത്തിലെ ഏറ്റവും വലിയ ജില്ല -ഇടുക്കി
- ഇടുക്കി ജില്ലയുടെ വിസ്തീർണ്ണം - 4612 ച. കി. മീ
- കേരളത്തിലെ രണ്ടാമത്തെ വലിയ ജില്ല - പാലക്കാട്
- പാലക്കാട് ജില്ലയുടെ വിസ്തീർണ്ണം - 4482 ച. കി. മീ
ഇടുക്കി ജില്ലയിലെ ദേശീയോദ്യാനങ്ങൾ
- ഇരവികുളം
- ആനമുടിചോല
- മതികെട്ടാൻ ചോല
- പാമ്പാടും ചോല