App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ശിശു-മാതൃ മരണ നിരക്കുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നവജാത ശിശുക്കളിൽ നടത്തി വരുന്ന കോംപ്രിഹെൻസീവ് ന്യൂബോൺ സ്ക്രീനിങ് പ്രോഗ്രാം ഏത് പേരിലാണ് അറിയപ്പെടുന്നത് ?

Aശലഭം പദ്ധതി

Bഹൃദ്യം പദ്ധതി

Cശ്രദ്ധ പദ്ധതി

Dസ്നേഹപൂർവ്വം പദ്ധതി

Answer:

A. ശലഭം പദ്ധതി

Read Explanation:

ശലഭം പദ്ധതി

  • സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ശിശു-മാതൃ മരണ നിരക്കുകള്‍ കുയ്ക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന  Comprehensive Newborn Screening Programme
  • നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയിലൂടെ അവരുടെ അസുഖങ്ങള്‍ കാലേകൂട്ടി കണ്ടെത്തുന്നതിനും, കൃത്യമായ ഇടപെടല്‍ നടത്തി ചികിത്സ ഉറപ്പ് വരുത്തുന്നതിനായി ആവിഷ്‌കരിച്ചിക്കുന്ന പദ്ധതിയാണിത്.

ഈ പദ്ധതി മുഖാന്തരം സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും താഴെ നൽകിയിട്ടുള്ള  സമഗ്രമായ പരിശോധനകള്‍ക്ക് വിധേയരാക്കുന്നു.

1. Visible Birth defect സ്‌ക്രീനിംഗ് - ജനിച്ച് 24 മണിക്കൂറിനുളളില്‍ പരിശോധിക്കപ്പെടുന്നു.

2. Pulse oximetric സ്‌ക്രീനിംഗ് - ജന്മനായുളള ഹൃദ്രോഗബാധ തിരിച്ചറിയുന്നതിന്, 24-48 മണിക്കൂറിനുളളില്‍ നടത്തപ്പെടുന്നു.

3. OAE (ഓട്ടോ അക്വസ്റ്റിക്ക് എമിഷന്‍) സ്‌ക്രീനിംഗ്- കേള്‍വി പരിശോധന;- 24-48 മണിക്കൂറിനുളളില്‍ നടത്തപ്പെടുന്നു.

4. IEM രക്തപരിശോധന - ജന്മനായുളള മെറ്റബോളിക് അസുഖങ്ങള്‍ കണ്ടെത്തുന്നതിന് - 48 മണിക്കൂറിനുളളില്‍/ അല്ലെങ്കില്‍ ഡിസ്ചാര്‍ജിന് മുന്‍പ്


Related Questions:

ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ്.
അപൂർവ്വ രോഗങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്തി ലഭ്യമായ ചികിത്സകൾ ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
കേരള സാമൂഹിക സന്നദ്ധസേന ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത് ?
സംസ്ഥാനത്തെ അങ്കണവാടികളെ ഊർജ സ്വയം പര്യാപ്തമാക്കാൻ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?