കേരളസിംഹം എന്ന ചരിത്ര നോവൽ എഴുതിയത് ആര്?
Aചേറ്റൂർ ശങ്കരൻ നായർ
Bഇ എം എസ് നമ്പൂതിരിപ്പാട്
Cസർദാർ കെ എം പണിക്കർ
Dഇവരാരുമല്ല
Answer:
C. സർദാർ കെ എം പണിക്കർ
Read Explanation:
സർദാർ കെ. എം. പണിക്കർ
- പണ്ഡിതൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, നയതന്ത്രപ്രതിനിധി, ഭരണജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധൻ
- രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയാണ് ഇദ്ദേഹം
- 1947-ല്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ സംഘത്തെ നയിച്ച വ്യക്തി
- 1948-53 കാലയളവിൽ ചൈനയിലേക്കുള്ള ആദ്യത്തെ ഇന്ത്യന്‍ അംബാസഡര്‍ പദവി വഹിച്ചു
- ബിക്കാനീരിറിലെ രാജാവാണ് 'സർദാർ' എന്ന ബഹുമതി നൽകിയത്
- ഹിന്ദുസ്ഥാൻ ടൈംസിന്റെ പത്രാധിപരായി പ്രവർത്തിച്ച മലയാളി
- കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷന്‍
- ഡോ:ഫസൽ അലി അദ്ധ്യക്ഷനായിരുന്ന സംസ്ഥാന പുനസ്സംഘടനാ കമ്മിഷനില്‍ അംഗമായിരുന്ന മലയാളി
മറ്റ് പ്രധാന കൃതികൾ :
- പറങ്കിപ്പടയാളി
- മലബാറിലെ പോർട്ടുഗീസുകാരും ഡച്ചുകാരും (പഠനം)
- ഏഷ്യയും പടിഞ്ഞാറൻ ആധിപത്യവും (പഠനം)
- രണ്ട് ചൈനകൾ (1955)-Two chinas
- കേരളത്തിലെ സ്വാതന്ത്ര്യസമരം
- ആപത്ത്ക്കരമായ ഒരു യാത്ര(യാത്രാ വിവരണം)