ക്രമമായും പടിപടിയായും ഉൽപാദകരിൽ നിന്നും വിവിധ ഉപഭോക്താക്കളിലൂടെ വിഘാടകരിലേക്ക് ഊർജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ?
Aഊർജ്ജ സ്ഥിരീകരണം
Bഊർജ കൈമാറ്റം
Cഊർജ പ്രവാഹം
Dഇവയെതുമല്ല
Answer:
C. ഊർജ പ്രവാഹം
Read Explanation:
പ്രകാശസംശ്ലേഷണ സമയത്ത് സൗരോർജ്ജത്തെ ആഗിരണം ചെയ്‌ത് രാസോർജ്ജമാക്കി കാർബണിക പദാർത്ഥങ്ങളിലെ രാസബന്ധനങ്ങളിൽ സൂക്ഷിക്കുന്ന പ്രക്രിയ - ഊർജ്ജ സ്ഥിരീകരണം (Energy fixation)
ഉത്പാദകർ നിർമ്മിക്കുന്ന ആഹാരം പ്രാഥമിക ഉപഭോക്താക്കളായ സസ്യഭോജികൾ ഭക്ഷിക്കുമ്പോൾ രാസോർജ്ജം പ്രാഥമിക ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നത്-ഊർജ കൈമാറ്റം (Energy transfer)
ക്രമമായും പടിപടിയായും ഉൽപാദകരിൽ നിന്നും വിവിധ ഉപഭോക്താക്കളിലൂടെ വിഘാടകരിലേക്ക് ഊർജം കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ -ഊർജ പ്രവാഹം (Energy flow)