Question:

ജീവനും വ്യക്തി സ്വതന്ത്രത്തിനുമുള്ള അവകാശത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ആര്‍ട്ടിക്കിള്‍ ?

Aആര്‍ട്ടിക്കിള്‍ 20

Bആര്‍ട്ടിക്കിള്‍ 21

Cആര്‍ട്ടിക്കിള്‍ 22

Dആര്‍ട്ടിക്കിള്‍ 23.

Answer:

B. ആര്‍ട്ടിക്കിള്‍ 21

Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്ത്, 12 മുതൽ 35 വരെയുള്ള വകുപ്പുകളിലാണ് മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്
  • മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് യു എസ് എ യിൽ നിന്ന്.
  • മൗലികാവകാശ ചെയ്യുന്നതിനുള്ള അധികാരം ഉള്ളത് രാഷ്ട്രപതിക്ക്
  • അടിയാന്തരവസ്ഥ പ്രഖ്യാപിച്ച ഉടൻ രാഷ്ട്രപതിയുടെ ഇടപെടലില്ലാതെ തന്നെ സ്വാഭാവികമായി റദ്ദാകുന്ന മൗലികാവകാശം - അനുച്ഛേദം 19
  • അടിയാന്തരവസ്ഥ സമയത്തു പോലും റദ്ദു ചെയ്യാൻ കഴിയാത്ത മൗലികാവകാശങ്ങൾ - അനുച്ഛേദം 20 ,21
  • നിയമ വിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം നൽകുന്ന അനുച്ഛേദം - അനുഛേദം 22
  • ഒരാളെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം എന്ന് പ്രസ്താവിക്കുന്ന വകുപ്പ് - അനുഛേദം 22
  • തടങ്കലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന - വകുപ്പ് 22
  • തടങ്കലിൽ ആക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ മൂന്നു മാസം കാലം വരെ തടവിൽ വയ്ക്കാൻ കഴിയും
  • ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി - എ. കെ.ഗോപാലൻ

Related Questions:

ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാന്‍ അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് തൊട്ടുകൂടായ്മ - ഇല്ലാതാക്കിയിരിക്കുന്നത് ?

ഇന്റർനെറ്റിലൂടെ അഭിപ്രായ പ്രകടനവും ആവിഷ്കാരത്തിനുള്ള സ്വാതന്ത്രവുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ ?

ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം നൽകുന്ന അനുഛേദം ഏത് ?