Question:
താഴെ പറയുന്നവയിൽ ഏതിന്റെ ആസ്ഥാനമാണ് തൃശ്ശൂരിൽ അല്ലാത്തത്?
Aകേരള സാഹിത്യ അക്കാദമി
Bകേരള മീഡിയ അക്കാദമി
Cകേരള സംഗീത നാടക അക്കാദമി
Dകേരള ലളിതകലാ അക്കാദമി
Answer:
B. കേരള മീഡിയ അക്കാദമി
Explanation:
കേരള മീഡിയ അക്കാദമി
കേരളത്തിലെ പത്രപ്രവർത്തകരുടെ തൊഴിൽ മികവിനുള്ള പരിശീലനവും പത്രപ്രവർത്തന മേഖലയിലെ പഠന ഗവേഷണങ്ങളുടെ ഏകോപനത്തിനും വേണ്ടിയുള്ള സ്ഥാപനം
1979 മാർച്ച് 19 ന് കേരള പ്രസ് അക്കാദമി എന്ന പേരിലാണ് സ്ഥാപിതമായത്
കേരള സർക്കാർ, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ്, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി എന്നിവ ചേർന്നാണ് ഈ സംരംഭം ആരംഭിച്ചത്
കേരള മീഡിയ അക്കാദമിയുടെ ഉദ്ദേശലക്ഷ്യങ്ങൾ
പത്രപ്രവർത്തനമേഖലയിൽ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുകയും അത്തരം ശ്രമങ്ങൾ സമന്വയിപ്പിക്കുകയും ചെയ്യുക.
പരിശീലന കോഴ്സുകൾ, വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, എക്സിബിഷനുകൾ, കൺസൾട്ടൻസി സർവ്വീസുകൾ എന്നിവ പത്രപ്രവർത്തകർ, മാദ്ധ്യമ മാനേജുമെന്റുകൾ സർവ്വകലാശാലകൾ എന്നിവയുമായി യോജിച്ച് നടത്തുക
ഗ്രന്ഥങ്ങൾ, ആനുകാലികങ്ങൾ, മോണോഗ്രാഫുകൾ, ഗവേഷണപ്രബന്ധങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുക.
അക്കാദമിക സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് പത്രപ്രവർത്തനം പഠിപ്പിക്കുവാനായി സിലബസ് തയ്യാറാക്കുക.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും പുരസ്കാരങ്ങൾ നൽകുക. പത്രപ്രവർത്തനത്തിൽ ഗവേഷണം നടത്തുന്നതിനായി ഗ്രാന്റുകൾ നൽകുക.
പത്രപ്രവർത്തനം, പബ്ലിക് റിലേഷൻസ്, പരസ്യം എന്നിവയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകൾ നടത്തുക.