താഴെ പറയുന്നവരിൽ ആരാണ് അനുഗ്രഹീത കുട്ടികളെ കുറിച്ച് പഠനം നടത്തിയത് ?
Aആൽഫ്രഡ് ബിനെ
Bവില്യം ജെയിംസ്
Cലൂയിസ് ടെർമൻ
Dഹെർബർട്ട്
Answer:
C. ലൂയിസ് ടെർമൻ
Read Explanation:
പ്രതിഭാശാലികൾ / അനുഗ്രഹീത കുട്ടികൾ (Gifted children)
- 140 നു മുകളിൽ IQ
- സ്കൂളിൽ രണ്ട് ശതമാനത്തിൽ കൂടുതൽ ഉണ്ടാകാറില്ല
- ശരാശരിയെക്കാൾ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ
- റിവൈസ്ഡ് സ്റ്റാൻഫോർഡ് ബിനെ ശോധകം (Revised Stanford - Binet) ആവിഷ്കരിച്ചത് - ടെർമാൻ (1916)
- ടെർമാൻ MA/CA × 100 എന്ന സംജ്ഞയെ ബുദ്ധി മാപനം (Intelligence Quotient) എന്ന ആശയവുമായി ബന്ധപ്പെടുത്തി.
ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണം നടത്തിയത് - ടെർമാൻ
140 മുതൽ |
പ്രതിഭാശാലി / ധിഷണാശാലി (GENIUS) |
120-139 |
അതിബുദ്ധിമാൻ (VERY SUPERIOR) |
110-119 |
ബുദ്ധിമാൻ (SUPERIOR) |
90-109 |
ശരാശരിക്കാർ (AVERAGE) |
80-89 |
ബുദ്ധികുറഞ്ഞവർ (DULL) |
70-79 |
അതിർരേഖയിലുള്ളവർ (BORDERLINE) |
70 നു താഴെ |
മന്ദബുദ്ധികൾ (FEEBLE MINDED) |
50-69 |
മൂഢബുദ്ധി (MORONS) |
25-49 |
ക്ഷീണബുദ്ധി (IMBECILE) |
25 നു താഴെ |
ജഡബുദ്ധി (IDIOTS) |