App Logo

No.1 PSC Learning App

1M+ Downloads
തുമ്പൂർമൊഴി അണക്കെട്ട് ഏത് നദിയിലാണ് ?

Aചാലക്കുടിപ്പുഴ

Bശിരുവാണിപ്പുഴ

Cകാരാപ്പുഴ

Dകുറ്റ്യാടിപ്പുഴ

Answer:

A. ചാലക്കുടിപ്പുഴ

Read Explanation:

ചാലക്കുടിപ്പുഴ

  • കേരളത്തിലെ അഞ്ചാമത്തെ വലിയ നദി.
  • 145.5 കി.മീറ്ററാണ് നീളം
  • തമിഴ്‌നാട്ടിലെ ആനമലയിൽ  ഉത്ഭവം 
  • ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള നദി
  • പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, കർപ്പാറ, ആനക്കയം എന്നിവ ചേർന്നാണ് ചാലക്കുടിപ്പുഴ രൂപംകൊള്ളുന്നത്.

  • ഒഴുകുന്ന കേരളത്തിലെ ജില്ലകൾ - പാലക്കാട്, തൃശൂർ, എറണാകുളം
  • രൂപം കൊടുക്കുന്ന പ്രധാന വെള്ളച്ചാട്ടങ്ങൾ - അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത് 
  • ഇലന്തിക്കരയിൽ (എറണാകുളം) വച്ച് ചാലക്കുടിപ്പുഴ പെരിയാറുമായി ചേരുന്നു.
  • പിന്നീട്, ഇവ ഒന്നിച്ചൊഴുകി കൊടുങ്ങല്ലൂർ കായലുമായും അതിനുശേഷം അറബിക്കടലുമായും ചേരുന്നു.

  • ഷോളയാർ ജലവൈദ്യുതപദ്ധതി, പെരിങ്ങൽക്കുത്ത് ജലവൈദ്യുതപദ്ധതി എന്നിവ സ്ഥാപിച്ചിരിക്കുന്ന നദിയാണ് ചാലക്കുടി.
  • ജലസേചനത്തിനായി ചാലക്കുടി പുഴയിൽ നിർമ്മിച്ചിരിക്കുന്ന ഡാം - തുമ്പൂർമൂഴി

Related Questions:

മുല്ലപെരിയാർ ഡാമിൻ്റെ പണി പൂർത്തിയായ വർഷം ഏത് ?
മുല്ലപ്പെരിയാർ പാട്ടക്കരാർ ഉടമ്പടി ഒപ്പുവച്ചത് എന്ന് ?
ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അണക്കെട്ടുകൾ ഏതെല്ലാം ?

ഭക്രാനംഗൽ അണക്കെട്ടിന്റെ പ്രാധാന്യം താഴെപ്പറയുന്നവയിൽ ഏതെല്ലാമാണ്?

  1. വൈദ്യുതോൽപാദനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത്
  2. സത്ലജ് നദിയിൽ സ്ഥിതിചെയ്യുന്നു
  3. ജലസേചനത്തിന് വേണ്ടി മാത്രം നിർമ്മിച്ചത്
  4. വിവിധോദ്ദേശ പദ്ധതി