Question:

ദാസനും വിജയനും 100-പോയന്റ് വീതം ഉള്ള നാല് പരീക്ഷകള് വീതം എഴുതി. നാല് പരീക്ഷകളില് നിന്നായി ദാസന് ശരാശരി 78 പോയന്റുകള് ഉണ്ട്. ഒന്നാമത്തെ പരീക്ഷയില് വിജയൻ ദാസനേക്കാൾ 10 പോയന്റ് കൂടുതല് നേടുകയും, രണ്ടാമത്തെ പരീക്ഷയില് വിജയൻ ദാസനേക്കാൾ 10 പോയന്റ് കുറവ് നേടുകയും, മൂന്നാമത്തെയും നാലാമത്തെയും പരീക്ഷകളില് 20 പോയന്റുകള് വീതം കൂടുതല് നേടുകയും ചെയ്തു. നാല് പരീക്ഷകളില് നിന്നായി വിജയനും ദാസനും കിട്ടിയ ശരാശരി പോയന്റുകള് തമ്മിലുള്ള വ്യത്യാസം എത്രയാണ്?

A20

B10

C1

D5

Answer:

B. 10

Explanation:

ദാസൻ ഓരോ പരീക്ഷയിലും തന്റെ ശരാശരിക്ക് തുല്യമായ മാർക്ക് അഥവാ 78 നേടി എന്ന് കരുതുക. വിജയൻറെ ആദ്യ പരീക്ഷയിലെ പോയന്‍റ് = 78 + 10 = 88 വിജയൻറെ രണ്ടാമത്തെ പരീക്ഷയിലെ പോയന്‍റ് = 78 - 10 = 68 വിജയൻറെ മൂന്നാമത്തെ പരീക്ഷയിലെ പോയന്‍റ് = 78 + 20 = 98 വിജയൻറെ നാലാമത്തെ പരീക്ഷയിലെ പോയന്‍റ് = 78 + 20 = 98 വിജയൻറെ ശരാശരി = (88 + 68 + 98 + 98)/4 = 352/4 = 88 ശരാശരിയിലെ വ്യത്യാസം = 88 - 78 = 10

Related Questions:

24 വ്യക്തികളുടെ പ്രായങ്ങളുടെ ശരാശരി 35 വയസ്സാണ്. ഒരു വ്യക്തി കൂടെ ആ കൂട്ടത്തിൽ ചേർന്നപ്പോൾ ശരാശരി ഒരു വയസ് കൂടുന്നു. പുതിയതായി എത്തിയ വ്യക്തിയുടെ പ്രായം എത്ര?

8 കുട്ടികളുടെ ഉയരങ്ങളുടെ മാധ്യം 152 cm. ഒരു കുട്ടികൂടി വന്നുചേർന്നപ്പോൾ മാധ്യം 151 cm . വന്നു ചേർന്ന കുട്ടിയുടെ ഉയരം എത്ര?

A, B, C, D, E എന്ന 5 തുടർച്ചയായ സംഖ്യകളുടെ ശരാശരി 45 ആണ്. B & D യുടെ ഗുണനഫലം എത്ര?

(x + 2)/ x ന്റെയും (x -2)/ x ന്റെയും ശരാശരി എത്ര?

റിലയൻസ് കമ്പനിയിലെ മുഴുവൻ സ്റ്റാഫുകളുടെയും ശരാശരി ശമ്പളം പ്രതിമാസം 15000 രൂപയാണ്. ഓഫീസർമാരുടെ ശരാശരി ശമ്പളം പ്രതിമാസം 45000 രൂപയും, ഓഫീസർമാരല്ലാത്തവരുടെ ശമ്പളം പ്രതിമാസം 10000 രൂപയുമാണ്. ഓഫീസർമാരുടെ എണ്ണം 20 ആണെങ്കിൽ, റിലയൻസ് കമ്പനിയിലെ ഓഫീസർമാരല്ലാത്തവരുടെ എണ്ണം കണ്ടെത്തുക.