App Logo

No.1 PSC Learning App

1M+ Downloads
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?

A2003 ജൂൺ 11

B2005 ജൂൺ 13

C2005 ഒക്ടോബര്‍ 2

D2004 ഒക്ടോബര്‍ 15

Answer:

B. 2005 ജൂൺ 13

Read Explanation:

ദേശീയവിജ്ഞാന കമ്മീഷൻ

  • അറിവില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം.
  • ദേശീയവിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് : 2005 ജൂൺ 13
  • 2005 ഒക്ടോബര്‍ 2 മുതല്‍ 2008 ഒക്ടോബര്‍ 2വരെ മൂന്നുവര്‍ഷമായിരുന്നു പ്രവർത്തന കാലാവധി നിശ്ചയിച്ചിരുന്നത്.
  • പ്രധാനമന്ത്രിയുടെ ഉന്നതോപദേശക സമതി കൂടിയായിരുന്നു ദേശീയ വിജ്ഞാന കമ്മീഷന്‍.

ദേശീയ വിജ്ഞാന കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവണ്ണം ഭാരതത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മികവുറ്റതാക്കി തീര്‍ക്കുക
  • വൈജ്ഞാനിക മേഖലയില്‍ ഭാരതത്തിന്‍റെ മത്സരബുദ്ധി വളര്‍ത്തുക
  • ശാസ്ത്ര-സാങ്കേതിക പരീക്ഷണശാലകളില്‍ വിജ്ഞാന സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക.
  • ബൌദ്ധികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക.
  • കൃഷിയിലും വ്യവസായത്തിലും പുതിയ പുതിയ അറിവുകള്‍ പരീക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
  • സര്‍ക്കാരിനെ സുതാര്യവും കഴിവുറ്റതും വിശ്വസനീയവുമായ ഒരു പ്രജാക്ഷേമ സംരംഭമാക്കി തീര്‍ക്കുന്ന വിധത്തില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. 
  • പൊതു ജനനന്മയ്ക്കായി അറിവ് പങ്കുവെയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.

Related Questions:

ഡോ. ഡി.എസ്. കോത്താരി കമ്മിഷൻ്റെ ശുപാർശകളിൽ ഉൾപ്പെടാത്തത് താഴെപറയുന്നതിൽ ഏതാണ്?
ഇന്ത്യയിലാകമാനം 11 വർഷം ദൈർഘ്യമുള്ള സ്കൂൾ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയ കമ്മീഷൻ?
മണ്ഡൽ കമ്മീഷൻ രൂപീകരിച്ച പ്രധാനമന്ത്രി ആര്?
വുഡ്സ് ഡെസ്പാച്ച് നടപ്പിലാക്കിയ സമയത്തെ ഗവർണർ ജനറൽ ?
ബ്രിട്ടിഷ് ഇന്ത്യയിൽ ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ചത് ആര്?