നെൽകൃഷിക്ക് അനുയോജ്യമായ മണ്ണേത് ?
Aചുവന്ന മണ്ണ്
Bകറുത്ത മണ്ണ്
Cപർവത മണ്ണ്
Dഎക്കൽ മണ്ണ്
Answer:
D. എക്കൽ മണ്ണ്
Read Explanation:
എക്കൽ മണ്ണ്
- ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം
- സിന്ധു ,ഗംഗ ,ബ്രഹ്മപുത്ര നദികളുടെ നിക്ഷേപഫലമായി രൂപം കൊള്ളുന്ന മണ്ണിനം
- നെല്ല് ,ഗോതമ്പ് ,കരിമ്പ് ,ധാന്യവിളകൾ തുടങ്ങിയ കൃഷികൾക്ക് അനുയോജ്യമായ മണ്ണ്
- രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 40 ശതമാനവും കാണപ്പെടുന്ന മണ്ണിനം
- എക്കൽ മണ്ണിൽ ധാരാളം അടങ്ങിയിട്ടുള്ള ധാതു - പൊട്ടാഷ്
- എക്കൽ മണ്ണിൽ കുറവ് അടങ്ങിയിട്ടുള്ള ധാതു - ഫോസ്ഫറസ്
- ഓരോ വർഷവും വെള്ളപ്പൊക്കഫലമായി നിക്ഷേപിക്കപ്പെടുന്ന പുതിയ ഇനം എക്കൽ മണ്ണ് - ഖാദർ
- കാൽസ്യം സംയുക്തങ്ങൾ അടങ്ങിയ മണ്ണിനങ്ങൾ - ഖാദർ ,ഭംഗർ
- എക്കൽ മണ്ണിന്റെ നിറം ഇളം ചാരനിറം മുതൽ കടും ചാരനിറം വരെ വ്യത്യാസപ്പെടുന്നു