Question:

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?

Aപനമ്പിള്ളി ഗോവിന്ദമേനോൻ

BW.M ഹെയ്‌ലി

Cജോൺ മത്തായി

Dബി. ദാസ്

Answer:

B. W.M ഹെയ്‌ലി

Explanation:

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC)

  • 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1921 ൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിലവിൽ വന്നു.
  • സർക്കാരിന്റെ വരവും ചെലവും ഓഡിറ്റ് ചെയ്യുന്നതിനായി ഇന്ത്യൻ പാർലമെന്റ് രൂപീകരിച്ച, തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ ഒരു സമിതിയാണ് ഇത്.
  • എസ്റ്റിമേറ്റ് കമ്മിറ്റി (EC), കമ്മറ്റി ഓൺ പബ്ലിക് അണ്ടർടേക്കിംഗ്സ് (CPU) എന്നിവയ്‌ക്കൊപ്പം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ഇന്ത്യൻ പാർലമെന്റിന്റെ മൂന്ന് സാമ്പത്തിക സ്റ്റാൻഡിംഗ് കമ്മിറ്റികളാണ്.
  • 'പാർലമെൻ്റ്  കമ്മിറ്റികളുടെ മാതാവ്'  എന്നും 'പോസ്റ്റ്മോർട്ടം കമ്മിറ്റി' എന്നും അറിയപ്പെടുന്നു.
  • രാഷ്ട്രപതി ഇന്ത്യൻ പാർലമെന്റിന് മുന്നിൽ സമർപ്പിക്കുന്ന സി.എ.ജിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്നത് PACയാണ്.
  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ : W.M ഹെയ്‌ലി

PAC പരിശോധിക്കുന്ന CAG യുടെ 3 റിപ്പോർട്ടുകൾ ഇവയാണ് :

  • വിനിയോഗ അക്കൗണ്ടുകളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് (Audit report on appropriation accounts)
  • സാമ്പത്തിക അക്കൗണ്ടുകളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് (Audit report on finance accounts)
  • പൊതു സ്ഥാപനങ്ങളുടെ ഓഡിറ്റ് റിപ്പോർട്ട് (Audit report on public undertakings)

PACയുടെ ഘടന :

  • പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ ഇരുപത്തിരണ്ടിൽ കൂടാത്ത അംഗസംഖ്യയാണ് ഉണ്ടാവുക.
  • ലോക്‌സഭ തിരഞ്ഞെടുക്കുന്ന പതിനഞ്ച് അംഗങ്ങളും ഉപരിസഭയായ രാജ്യസഭയിലെ ഏഴിൽ കൂടാത്ത അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
  • ലോക്‌സഭാ സ്പീക്കറാണ് ചെയർപേഴ്‌സണെ നിയമിക്കുന്നത്.
  • ഒരു വർഷമാണ് അംഗങ്ങളുടെ കാലാവധി.

Related Questions:

ഏറ്റവും കൂടുതൽ തവണ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സണായിരുന്നത് ആര് ?

പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

The Government of India enacted The Environment Protection Act of_____ under Article 253 of the Constitution.

ഏറ്റവും കൂടുതൽ ലോക്‌സഭാംഗങ്ങൾ ഉള്ള സംസ്ഥാനം ഏത് ?

തൊട്ടുകൂടായ്മ (untouchability) നിർത്തലാക്കാൻ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ ആക്ട് നിലവിൽ വന്നത് എന്നാണ്?