Aഅൽക്കലി ലോഹങ്ങൾ
Bഅന്തഃ സംക്രമണ മൂലകങ്ങൾ
Cആൽകലൈൻ എർത് ലോഹങ്ങൾ
Dഹാലോജൻ
Answer:
B. അന്തഃ സംക്രമണ മൂലകങ്ങൾ
Read Explanation:
അന്തഃ സംക്രമണ മൂലകങ്ങൾ (Inner transition elements)
ലാൻഥനോയ്ഡുകളും ആക്റ്റിനോയ്ഡുകളും അന്തഃ സംക്രമണ മൂലകങ്ങൾ (Inner transition elements) എന്നാണ് അറിയപ്പെടുന്നത്.
ലാൻഥനോയ്ഡുകൾ (Lanthanoids)
6-ാം പീരിയഡിൽ ലാൻഥനത്തേയും, തുടർന്നു വരുന്ന 14 മൂലകങ്ങളേയും പീരിയോഡിക് ടേബിളിന്റെ ചുവടെ, പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്നു.
അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലുട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങളെ ലാൻഥനോയ്ഡുകൾ എന്നു വിളിക്കുന്നു.
ലാൻഥനോയ്ഡുകൾ റെയർ എർത്ത്സ് (Rare earths) എന്നും അറിയപ്പെടുന്നുണ്ട്.
ആക്റ്റിനോയ്ഡുകൾ (Actinoids):
7-ാം പീരിയഡിലെ ആക്റ്റീനിയവും, തുടർന്നു വരുന്ന 14 മൂലകങ്ങളും പീരിയോഡിക് ടേബിളിൽ ലാൻഥനോയ്ഡുകൾക്ക് ചുവടെ പ്രത്യേകം ക്രമീകരിച്ചിരിക്കുന്നു.
അറ്റോമിക നമ്പർ 89 ആയ ആക്റ്റീനിയം (Ac) മുതൽ, അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ ആക്റ്റിനോയ്ഡുകൾ എന്നു വിളിക്കുന്നു.
ആക്റ്റിനോയ്ഡുകളിൽ യുറേനിയത്തിന് (U) ശേഷമുള്ള മൂലകങ്ങൾ മനുഷ്യനിർമിതമാണ്.