വിവരാവകാശ നിയമത്തിൽ പൊതു അധികാരികളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
Aവകുപ്പ് 2(h)
Bവകുപ്പ് 2(f)
Cവകുപ്പ് 2(j)
Dവകുപ്പ് 2(i)
Answer:
A. വകുപ്പ് 2(h)
Read Explanation:
പൊതു അധികാരികൾ
വിവരാവകാശ നിയമത്തിൽ വകുപ്പ് 2(h) പൊതു അധികാരികളെ നിരവചിക്കുന്നു.
ഇന്ത്യൻ ഭരണഘടന പ്രകാരമോ, പാർലമെന്റൊ സംസ്ഥാന നിയമസഭകൾ നിർമ്മിച്ച നിയമം വഴിയോ, സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ , രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ സ്ഥാപനങ്ങളും പൊതു അധികാരികൾ ആണ്.
ഇത് കൂടാതെ സർക്കാർ ഉടമസ്ഥതയിൽ ഉള്ളതോ, നിയന്ത്രണത്തിലുള്ളതോ, സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്നതോ ആയ സർക്കാരിതര സ്ഥാപനങ്ങളും പൊതു അധികാരികളുടെ നിർവചനത്തിൽ വരുന്നു.