Question:

സമ്പർക്ക പ്രക്രിയ വഴിയാണ് വ്യാവസായികമായി --- നിർമിക്കുന്നത് :

Aഅമോണിയ

Bസൾഫ്യൂരിക് ആസിഡ്

Cനൈട്രിക് ആസിഡ്

Dഅലുമിനിയം

Answer:

B. സൾഫ്യൂരിക് ആസിഡ്

Explanation:

സൾഫ്യൂരിക് ആസിഡ്:

  • ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു 

  • രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു 

  • സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്ന പ്രക്രിയ - സമ്പർക്ക പ്രക്രിയ (കോൺടാക്ട് പ്രോസസ് )

  • സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം - വനേഡിയം പെൻ്റോക്സൈഡ്

  • സമ്പർക്ക പ്രക്രിയ വഴി ലഭിക്കുന്ന സൾഫ്യൂരിക് ആസിഡിന്റെ ശുദ്ധതയുടെ ശതമാനം : 96-98 %

  • നിറമില്ലാത്ത എണ്ണ പോലുള്ള ദ്രാവകമാണ് സൾഫ്യൂരിക് ആസിഡ് 


Related Questions:

കാർബൺഡയോക്സൈഡിന്റെ രാസസൂത്രം :

B, AL, Mg, K എന്നീ മൂലകങ്ങളെ പരിഗണിക്കുമ്പോൾ അവയുടെ ലോഹസ്വഭാവത്തിന്റെ ശരിയായ ക്രമം :

പാൽ കേടാകാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത് ?

ജലത്തിൻ്റെ ബാഷ്പീകരണ ലീന താപം എത്രയാണ് ?

വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?