Question:

സൂപ്പർ കണ്ടക്റ്റിവിറ്റി ആദ്യമായി പ്രദർശിപ്പിച്ച ലോഹമേത് ?

Aലിഥിയം

Bലന്താനം

Cമെർക്കുറി

Dലെഡ്

Answer:

C. മെർക്കുറി

Explanation:

വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസമാണ് അതിചാലകത. അങ്ങിനെ പ്രതിരോധം പൂർണമായി ഇല്ലാതാകുന്ന താപനിലയെയാണ് ക്രിട്ടിക്കൽ താപനില എന്ന് പറയുന്നത്. അതിചാലകത ആദ്യമായി പ്രദർശിപ്പിച്ച ലോഹം മെർക്കുറിയാണ്. 4.2K താപനിലയിലാണ് അത് പ്രകടമാക്കിയത്. ലന്താനം, ബേരിയം, കോപ്പർ, ഓക്സിജൻ എന്നീ മൂലകങ്ങൾ 35K ൽ അതിചാലകത പ്രകടിപ്പിക്കുന്നു.


Related Questions:

ഊഷ്മാവ് വർദ്ധിക്കുമ്പോൾ ശബ്ദ വേഗം________

അണക്കെട്ടിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന് ഏത് ഊർജ്ജമാണുള്ളത്?

പമ്പരം കറങ്ങുന്നത് :

റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏത് ?

രണ്ടാം വർഗ്ഗ ഉത്തോലകം :