ഹീറ്റിംഗ് കോയിലിൻ്റെ ലോഹസങ്കരം ഏതാണ് ?
Aഅൽനിക്കോ
Bനിക്രോം
Cഇലക്ട്രം
Dഇതൊന്നുമല്ല
Answer:
B. നിക്രോം
Read Explanation:
- വൈദ്യുത താപന ഉപകരണങ്ങൾ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഉപകരണങ്ങൾ
- ഹീറ്റിംഗ് കോയിൽ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഭാഗം
- ഹീറ്റിംഗ് കോയിലുകൾ നിർമ്മിച്ചിരിക്കുന്ന ലോഹസങ്കരം - നിക്രോം
- നിക്രോമിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ - നിക്കൽ ,ക്രോമിയം ,ഇരുമ്പ്
നിക്രോമിന്റെ സവിശേഷതകൾ
- ഉയർന്ന റസ്സിസ്റ്റിവിറ്റി
- ഉയർന്ന ദ്രവണാങ്കം
- ചുട്ടുപഴുത്ത അവസ്ഥയിൽ ഓക്സീകരിക്കപ്പെടാതെ ദീർഘനേരം നിലനിൽക്കാനുള്ള കഴിവ്