Question:
“വന്ദേമാതരം” ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏതു നോവലിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
Aആനന്ദമഠം
Bകപാൽകുണ്ഡല
Cമൃണാളിനി
Dദുർഗേശനന്ദിനി
Answer:
A. ആനന്ദമഠം
Explanation:
ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതി 1882-ൽ പ്രസിദ്ധീകരിച്ച പ്രഖ്യാതനോവലാണ് ആനന്ദമഠം.1770-ലെ പട്ടിണിക്കാലത്തിന്റെ പശ്ചാത്തലത്തിൽ ബ്രട്ടീഷുകാർക്കെതിരെ സന്യാസിമാർ നടത്തുന്ന സായുധ പോരാട്ടത്തിന്റെ കഥയാണിത്. നോവലിന്റെ കർത്താവായ ബങ്കിംചന്ദ്ര ബ്രട്ടീഷ് ഭരണം ഇല്ലാതാക്കാൻ ആഗ്രഹിച്ചിരുന്നു. അതിനായി അതിശക്തരായ ബ്രട്ടീഷ് പട്ടാളത്തിനെതിരെ ഒരുകൂട്ടം സന്യാസിമാർ നടത്തിയ ചെറുത്തുനിൽപ്പിനെ മനോഹരമായി അവതരിപ്പിച്ചു. കഥക്ക് മേലെ രാജ്യസ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആഹ്വാനത്തിന്റെയും പ്രതീകമായിയാണ് ഈ നോവൽ അറിയപ്പെടുന്നത്.