കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സംയുക്തമാണ് എൻഡോസൾഫാൻ.
നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരകവിഷവസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതകവൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
2011 ഏപ്രിൽ 29 ന് സ്റ്റോക്‌ഹോം കൺവെൻഷന്റെ ഭാഗമായി സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടന്ന സമ്മേളനത്തിൽ എൻഡോസൾഫാൻ ലോകവ്യാപകമായി നിരോധിക്കാൻ ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ഉന്നയിച്ച ഉപാധികളോടെ തീരുമാനമായി.
2011 മെയ് 13നാണ് രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും സുപ്രീംകോടതി നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും 2011 സെപ്തംബർ 30 ന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.