Question:

ഇന്ത്യയില്‍ കൂടി കടന്നു പോകുന്ന രേഖ ഏതാണ് ?

Aദക്ഷിണായനരേഖ

Bഉത്തരായനരേഖ

Cഉപോഷ്ണരേഖ

Dഇവയൊന്നുമല്ല

Answer:

B. ഉത്തരായനരേഖ

Explanation:

  • ഉത്തരായനരേഖ അടയാളപ്പെടുത്തിയ ലോകഭൂപടം ഉത്തരായനകാലത്തിന്റെ അവസാനദിവസം, സൂര്യൻ നേരെ മുകളിലെത്തുന്ന അക്ഷാംശരേഖയാണ് 'ഉത്തരായനരേഖ' (ഇംഗ്ലീഷ്: Tropic of Cancer).
  • ഇപ്പോഴത്തെ ഉത്തരായനരേഖയുടെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്ക്‌ 23 ഡിഗ്രി 26 മിനിട്ട്‌ 16 സെക്കന്റ്‌ വടക്കായാണ്.
  • ഉത്തരായനത്തിന്റെ അവസാനദിവസം ഭൂമിയുടെ ഉത്തരാർദ്ധഗോളം സൂര്യനു നേരെ പരമാവധി ചരിയുന്നതിനാൽ സൂര്യൻ ഉത്തരായനരേഖയ്ക്ക്‌ നേരെ മുകളിൽ എത്തുന്നു.
  • ഇത്തരത്തിൽ സൂര്യൻ നേരെ മുകളിൽ എത്തുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വടക്കുള്ള അക്ഷാംശരേഖയാണ്‌ ഉത്തരായനരേഖ.ഉത്തരായനരേഖ ഭാരതത്തിലൂടെ കടന്നു പോകുന്നുണ്ട്‌.
  • ഉത്തരായരേഖ മധ്യപ്രദേശിൽകൂടി കടന്നുപോകുന്നു.
  • ഉത്തരായനരേഖയുടെ ദക്ഷിണാർദ്ധഗോളത്തിലെ തുല്യനാണ് ദക്ഷിണായനരേഖ.
  • ഈ അയനാന്തരേഖകൾ ഭൂഗോളത്തിനെ അടയാളപ്പെടുത്തുന്ന അഞ്ച് പ്രധാന അക്ഷാംശവൃത്തങ്ങളിൽ രണ്ടെണ്ണമാണ്.
  • ശേഷിച്ചവ ഭൂമദ്ധ്യരേഖ, ആർട്ടിക്ക് വൃത്തം, അന്റാർട്ടിക് വൃത്തം എന്നിവയാണ്.
  • ഭൂമദ്ധ്യരേഖ ഒഴിച്ചുള്ള നാലു വൃത്തങ്ങളുടെയും സ്ഥാനം ആപേക്ഷികമാണ്.
  • ഭൂമിയുടെ ഭ്രമണപഥത്തിനാപേക്ഷികമായുള്ള ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവാണ് പ്രസ്തുത വൃത്തങ്ങളുടെ സ്ഥാനം നിർണയിക്കുന്നത്.

Related Questions:

Which is the highest city in India?

ലോകത്ത് വിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സ്ഥാനം എത്രയാണ് ?

The Northern most point of India :

ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?

ഇന്ത്യയുടെ ദേശീയ പൈതൃക മൃഗംഏതാണ് ?