തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഓംബുഡ്സ്മാന്‍ നിലവില്‍ വന്ന ആദ്യ സംസ്ഥാനം ?
Aഒഡീഷ
Bരാജസ്ഥാന്‍
Cമഹാരാഷ്ട്ര
Dകേരളം
Answer:
D. കേരളം
Read Explanation:
കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് മാത്രമായി ഒരു പുതുക്കിയ അഴിമതി നിർമ്മാർജ്ജന സംവിധാനം 2000 മേയ് 29-നു നിലവിൽ വന്നതോടെയാണ് ഓംബുഡ്സ്മാന്‍ നിലവില്‍ വന്നത്.
ഹൈക്കോടതി ജഡ്ജിയായി ഉദ്യോഗം വഹിച്ചിട്ടുള്ള ഒരാളെയാണ് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണ്ണർ ഓംബുഡ്സ്മാന്‍ പദവിയിലേക്ക് നിയമിക്കുന്നത്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാർ, അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഭരണപരമായ വീഴ്ചകളേയും അഴിമതികളേയും കുറിച്ചുള്ള പരാതികൾ ഓംബുഡ്സ്മാന്‍ അന്വേഷിക്കുന്നു.
പരാതി സ്വീകരിച്ച തിയതി മുതൽ പരമാവധി ആറുമാസത്തിനകം ഓംബുഡ്സ്മാൻ തീർപ്പു കൽപിക്കുന്നു.