Question:

സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ, ഒരു രാസപ്രവര്‍ത്തനത്തിന്‍റെ വേഗതയെ, സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത്?

Aഅഭികാരകം

Bഉല്‍പന്നം

Cഎന്‍സൈമുകള്‍

Dഉല്‍പ്രേരകങ്ങള്‍

Answer:

D. ഉല്‍പ്രേരകങ്ങള്‍

Explanation:

  • ഒരു രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതും രാസപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കാത്തതുമായ രാസവസ്തുവാണ് ഉത്പ്രേരകം.

  • രാസപ്രവർത്തനത്തിനുശേഷം ഉത്പ്രേരകം അതിന്റെ യഥാർത്ഥ അളവിൽ തിരിച്ചു ലഭിക്കുന്നു.

  • അതായത് രാസപ്രവർത്തനത്തിൽ ഉത്പ്രേരകം ഉപയോഗിക്കപ്പെടുന്നില്ല.

  • എന്നാൽ ഉത്പ്രേരകം രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നു.

  • കുറഞ്ഞ ഊർജ്ജത്തിൽ രാസപ്രവർത്തനം നടത്താൻ സഹായിക്കുന്നു.

  • സാധാരണയായി ഉത്പ്രേരകങ്ങൾ വളരെ കുറഞ്ഞ അളവിലേ വേണ്ടിവരാറുള്ളൂ


Related Questions:

സിങ്കും, നേർത്ത ഹൈഡ്രോക്ലോറിക് ആസിഡും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം :

സോഡിയം ക്ലോറൈഡ് ലായനി വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ കാഥോഡിൽ കിട്ടുന്ന പദാർത്ഥം?

ആൽക്കലിലോഹങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുത്തുമ്പോൾ ഏത് ഓക്സീകരണാവസ്ഥയാണ് പ്രദർശിപ്പിക്കുന്നത് ?

 ചേരുംപടി ചേർക്കുക.

  1. നൈട്രിക് ആസിഡ്              (a) ഹേബർ പ്രക്രിയ 

  2. സൾഫ്യൂരിക് ആസിഡ്         (b) സമ്പർക്ക പ്രക്രിയ 

  3. അമോണിയ                        (c) ഓസ്റ്റ് വാൾഡ് പ്രക്രിയ 

  4. സ്റ്റീൽ                                 (d) ബെസിമർ പ്രക്രിയ 

What is manufactured using bessemer process ?