Question:
ഭാഭാ ആറ്റോമിക് റിസർച്ച് സെൻറ്റർ സ്ഥിതി ചെയ്യുന്നത് :
Aതിരുവനന്തപുരം
Bട്രോംബെ (മുംബൈ)
Cശ്രീഹരിക്കോട്ട്
Dകൊൽക്കത്ത
Answer:
B. ട്രോംബെ (മുംബൈ)
Explanation:
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ (BARC)
- ഇന്ത്യയുടെ ആദ്യത്തെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിച്ചത് ഡോ. ഭാഭയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായാണ്.
- 1954-ൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തിക്കൊണ്ട് അറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്റ്എന്ന പേരിലാണ് ഈ സ്ഥാപനം ആദ്യമായി രൂപീകരിച്ചത്
- 1957-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്യത്തിന് സമർപ്പിച്ചത്
- 1966-ൽ ഹോമി ജഹാംഗീർ ഭാഭായുടെ നിര്യാണത്തിനു ശേഷം ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ എന്നു പുനർനാമകരണം ചെയ്യപ്പെട്ടു.
- ഇന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ആണവ ഗവേഷണ കേന്ദ്രം ആണിത്
ഹോമി ജഹാംഗീർ ഭാഭാ
- ഇന്ത്യയുടെ ആണവ ഗവേഷണത്തിന്റെ പിതാവ്
- ഇന്ത്യൻ ആണവോർജകമ്മീഷന്റെ ആദ്യ അധ്യക്ഷൻ
- ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ നിലവിൽ വന്ന വർഷം - 1948
- ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ സ്ഥാപക ഡയറക്ടർ (1945)
- 1939-ൽ ചില ചെറിയ കണങ്ങൾക്ക് മീസോൺ എന്ന് നാമകരണം ചെയ്ത വ്യക്തി.
- 1951-ൽ ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ പ്രസിഡന്റായി.
- 1954-ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു.
- 1955-ൽ ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ജനീവയിൽ നടന്ന ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര കോൺഫറൻസിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.
- 1966-ൽ യൂറോപ്പിലുണ്ടായ വിമാനാപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.