Question:

ശാരദ ആക്ട് ഏതുമായി ബന്ധപ്പെട്ട നിയമമാണ്?

Aവിധവാ പുനർവിവാഹം

Bശിശുഹത്യ

Cബാല്യവിവാഹം

Dസതി

Answer:

C. ബാല്യവിവാഹം

Explanation:

ശാരദാ ആക്ട് (സർദാആക്ട്‌ )

  • 1929 സെപ്റ്റംബർ 28-ന് ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഓഫ് ഇന്ത്യ പാസാക്കിയ ശൈശവ വിവാഹ നിയന്ത്രണ നിയമം, പെൺകുട്ടികളുടെ വിവാഹപ്രായം 14 വയസും ആൺകുട്ടികളുടെ വിവാഹപ്രായം 18 വയസുമായി നിജപ്പെടുത്തി.
  • ഇത് ആറുമാസത്തിനുശേഷം 1930 ഏപ്രിൽ 1-ന് പ്രാബല്യത്തിൽ വരികയും ബ്രിട്ടീഷ് ഇന്ത്യയിലാകമാനം ബാധകമാവുകയും ചെയ്തു.
  • 'ഹർബിലാസ് ശാരദ' എന്ന അഭിഭാഷകനാണ് ഈ നിയമം അവതരിപ്പിച്ചത്.
  • ആയതിനാൽ ഇത് 'ശാരദാ ആക്ട്' എന്നറിയപ്പെടുന്നു.
  • 1940തിലും 1978ലും ഈ നിയമത്തിൽ ഭേദഗതി വരുത്തി
  • 1978-ൽ പെൺകുട്ടികൾക്ക് 18 ആയും ആൺകുട്ടികൾക്ക് 21 ആയും ഭേദഗതി വരുത്തി.



Related Questions:

കുറ്റകൃത്യത്തിന് ഇരയായ സ്ത്രീക്ക് മരണം സംഭവിക്കുകയോ ജീവച്ഛവം ആക്കുകയോ ചെയ്‌താൽ 20 വർഷത്തിൽ കുറയാത്ത തടവ് - ശേഷിക്കുന്ന ജീവിതകാലം വരെയാകാവുന്ന കഠിന തടവ് അല്ലെങ്കിൽ മരണ ശിക്ഷ ലഭിക്കും എന്ന് പറയുന്ന വകുപ്പ് ഏതാണ് ?

കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല ഏതാണ് ?

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിനായി രൂപംകൊണ്ടു. 
  2. കേരളത്തിൽ തദ്ദേശസ്വയംഭരണ ഓംബുസ്മാൻ 7 അംഗങ്ങളടങ്ങിയ ഒരു സ്ഥാപനമായാണ് 2000-ൽ പ്രവർത്തനമാരംഭിച്ചത്.

2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?

കോടതിക്ക് മുമ്പാകെ നിശ്ചിത ദിവസം നിശ്ചിത സമയം ഹാജരാകണം എന്ന് നിർദ്ദേശിച്ചുകൊണ്ട് കോടതി അയക്കുന്ന നോട്ടീസാണ് സമൻസ് . ഏത് സെക്ഷനിലാണ് സമൻസിനെ കുറിച്ച് പറയുന്നത് ?