Question:
ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വീശുന്ന പ്രാദേശിക വാതമാണ് :
Aമാംഗോ ഷവർ
Bലൂ
Cകാൽഖ ശാഖി
Dചിനൂക്ക്
Answer:
B. ലൂ
Explanation:
പ്രാദശികവാതങ്ങള്‍
- മറ്റു കാറ്റുകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ പ്രദേശത്തുമാത്രമായി അനുഭവപ്പെടുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങള്‍ .
- പ്രാദേശികമായ മര്‍ദവ്യത്യാസങ്ങള്‍ മൂലം രൂപംകൊള്ളുന്ന ഇത്തരം കാറ്റുകള്‍ക്ക് ശക്തിയും കുറവായിരിക്കും
- ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം പ്രാദേശികവാതങ്ങളുണ്ട്.
- ലൂ, മാംഗോഷവര്‍, കാൽബൈശാഖി എന്നിവ ഇന്ത്യയിലനുഭവപ്പെടുന്ന പ്രാദേശികവാതങ്ങളാണ്.
- ചിനൂക്ക്, ഹര്‍മാറ്റന്‍, ഫൊന്‍ തുടങ്ങിയവ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലനുഭവപ്പെടുന്നവയാണ്.