Question:

ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?

Aതലാമസ്

Bസെറിബ്രം

Cമെഡുല ഒബ്ലാംഗേറ്റ

Dസെറിബെല്ലം

Answer:

B. സെറിബ്രം

Explanation:

സെറിബ്രം

  •  മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം
  • ധാരാളം ചുളിവുകും മടക്കുകളും കാണപ്പെടുന്ന മസ്തിഷ്ക ഭാഗം - സെറ്രിബ്രം
  • ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ , ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗം - സെറ ബ്രം
  • സെറിബ്രത്തിന്റെ ബാഹ്യഭാഗം - കോർട്ടക്സ്
  • സെറിബ്രത്തിന്റെ ആന്തരഭാഗം - മെഡുല്ല
  • സെറിബ്രത്തിന്റെ ഇടത്-വലത് അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡീ കല - കോർപ്പസ് കലോസം
  • സെറിബ്രത്തിന്റെ ഇടത്തേ അർധഗോളം നിയന്ത്രിക്കുന്നത് - ശരീരത്തിന്റെ വലതു ഭാഗത്തെ
  • സെറിബ്രത്തിന്റെ വലത്തെ അർധഗോളം നിയന്ത്രിക്കുന്നത് - ശരീരത്തിന്റെ ഇടതു ഭാഗത്തെ
  • തലയ്ക്ക് ക്ഷതമേറ്റ ആളുടെ സംസാരശേഷി തകരാറിലാകാൻ കാരണം - സെറിബ്രത്തിന് കേടുപറ്റിയത്
  • സംസാരശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം - ബ്രോക്കാസ് ഏരിയ
  • പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്റെ ചിത്രം മനസിൽ തെളിയാൻ സഹായിക്കുന്ന സെറിബ്രത്തിലെ ഭാഗം - വെർണിക്സ് ഏരിയ

Related Questions:

ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ?

പേവിഷം (റാബീസ്) ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുക?'

ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സെറിബ്രത്തിന്റെ ധർമ്മവുമായി ബന്ധമില്ലാത്തത് ഏത്?

undefined

പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം?