App Logo

No.1 PSC Learning App

1M+ Downloads

എന്തിൽ നിന്നാണ്, ഒരു ലോഹത്തെ വേർതിരിച്ചെടുക്കുന്നത് ?

Aഅയിര്

Bമൂലകം

Cപെട്രോളിയം

Dജലം

Answer:

A. അയിര്

Read Explanation:

  • അയിരുകൾ - എളുപ്പത്തിലും ,വേഗത്തിലും ,ലാഭകരമായും ഒരു ലോഹം വേർതിരിച്ചെടുക്കാൻ കഴിയുന്ന ധാതുക്കൾ 

  • എല്ലാ അയിരുകളും ധാതുക്കളാണ് 

  • അപദ്രവ്യം ( ഗാംങ് ) - ഭൂവൽക്കത്തിൽ നിന്ന് ലഭിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന എളുപ്പം വേർതിരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ 

  • ഫ്ളക്സ് - അപദ്രവ്യത്തെ ഉരുക്കി വേർതിരിക്കാൻ കഴിയുന്ന സ്ളാഗ് ആക്കി മാറ്റാൻ സഹായിക്കുന്ന പദാർത്ഥം 

  • ലോഹനിഷ്കർഷണം - ലോഹത്തെ അതിന്റെ അയിരിൽ നിന്ന് വേർതിരിക്കാനുപയോഗിക്കുന്ന ശാസ്ത്രീയവും സാങ്കേതികവുമായ പ്രക്രിയ 

ലോഹനിഷ്കർഷണത്തിൽ അയിരുകളെ വേർതിരിക്കുന്ന മൂന്ന് ഘട്ടങ്ങൾ

  1. അയിരിന്റെ സാന്ദ്രണം 

  2. സാന്ദ്രീകരിച്ച അയിരിൽ നിന്നും ലോഹത്തിന്റെ വേർതിരിക്കൽ 

  3. ലോഹത്തിന്റെ ശുദ്ധീകരണം 


Related Questions:

'സ്റ്റിബ്നൈറ്റ്' ഏത് ലോഹത്തിൻ്റെ അയിരാണ് ?

തിളക്കമില്ലാത്ത ധാതുവിന് ഉദാഹരണം?

താഴെ പറയുന്നവയിൽ അലുമിനിയത്തിന്റെ അയിര് ?

'ഭാവിയുടെ ലോഹം' എന്നറിയപ്പെടുന്നത്?

അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക ?