Question:
താഴ്ന്ന വിതാനങ്ങളിൽ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങളാണ് :
Aനിംബസ് മേഘം
Bസ്ട്രാറ്റസ് മേഘം
Cകുമുലസ് മേഘം
Dസിറസ് മേഘം
Answer:
B. സ്ട്രാറ്റസ് മേഘം
Explanation:
നിംബസ് മേഘങ്ങൾ
- കറുപ്പ്, ചാര നിറത്തിൽ കാണപ്പെടുന്നു.
- 'ഇടി മേഘങ്ങൾ' എന്നറിയപ്പെടുന്നു.
- ഏറ്റവും സാന്ദ്രത കൂടിയ മേഘങ്ങൾ
- സുര്യപ്രകാശത്തെ കടത്തിവിടില്ല.
- ശക്തമായ മഴക്ക് കാരണമാകുന്നു.
- 'ട്രയാങ്കുലാർ ' ആകൃതി.
സ്ട്രാറ്റസ് മേഘങ്ങൾ
- 'മൂടൽമഞ്ഞി'ൻ്റെ ആകൃതി.
- ഭൂമിയെ തൊടുന്ന മേഘങ്ങൾ.
- ചാറ്റൽ മഴക്ക് കാരണമാകുന്നു.
ക്യുമുലസ് മേഘങ്ങൾ
- 'പഞ്ഞിക്കെട്ട്,കൂമ്പാരം, കോളിഫ്ലവർ,ചെമ്മരിയാട് എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
- പ്രസന്നമായ കാലാവസ്ഥ അനുഭവപ്പെടുന്നു.
സിറസ് മേഘങ്ങൾ
- 'പക്ഷിത്തൂവൽ , നാര് ' എന്നീ ആകൃതികളിൽ കാണപ്പെടുന്നു.
- സാന്ദ്രത കുറഞ്ഞ മേഘങ്ങൾ