Question:
ഭൗമചലനത്തിന്റെ ഫലമായി ഭൂവൽക്കത്തിന്റെ ഭാഗങ്ങൾ താഴ്ത്തപ്പെടുന്ന പ്രക്രിയയാണ് :
Aഭ്രംശം
Bഉത്ഥാനം
Cഅവതലനം
Dഇതൊന്നുമല്ല
Answer:
C. അവതലനം
Explanation:
ഉത്ഥാനം (Upliftment), അവതലനം (Subsidence):
- ഭൗമോപരിതലത്തിലെ വലിയ ഭൂരൂപങ്ങളായ മടക്കു പർവതങ്ങൾ, പീഠഭൂമികൾ, അഗ്നിപർവതങ്ങൾ എന്നിവ ഫലക ചലനങ്ങളാൽ സൃഷ്ടിക്കപ്പെടുന്നവയാണ്.
- ഭൗമോപരിതലത്തിലെ ഒട്ടുമിക്ക ഭൂരൂപങ്ങളും ഭൗമ ചലനങ്ങളുടെ സംഭാവനയാണ്.
- ഭൗമചലനങ്ങളുടെ ഫലമായി ഭൂവൽക്കത്തിലെ ചില പ്രദേശങ്ങൾ ഉയർത്തപ്പെടുകയും, ചിലത് താഴ്ത്തപ്പെടുകയും ചെയ്യുന്നു.
- ഭൂവൽക്ക ഭാഗങ്ങൾ ഉയർത്തപ്പെടുന്ന പ്രക്രിയയെ ഉത്ഥാനമെന്നും (Uplift), താഴ്ത്തപ്പെടുന്നതിനെ അവതലനമെന്നും (Subsidence) വിളിക്കുന്നു.