Question:

വിവരാവകാശ നിയമപ്രകാരം, ഒരു അപേക്ഷ ഏത് ഭാഷയിൽ ആയിരിക്കണം?

Aഇംഗ്ലീഷ്

Bപ്രാദേശിക ഭാഷകൾ

Cഹിന്ദി

Dഇവയിൽ ഏതുമാകാം

Answer:

D. ഇവയിൽ ഏതുമാകാം

Explanation:

  • വിവരാവകാശ നിയമം 2005 ലെ 12 വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത് 

  • കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉൾക്കൊള്ളുന്ന മന്ത്രാലയം -പഴ്സണേൽ ആൻഡ് ട്രെയിനിങ് 

  • വിവരാവകാശ നിയമത്തിലെ സെക്ഷൻ 6 (1) പ്രകാരം, ഇംഗ്ലീഷിലോ ഹിന്ദിയിലോ അപേക്ഷിക്കുന്ന പ്രദേശത്തെ ഔദ്യോഗിക ഭാഷയിലോ അപേക്ഷ നൽകാവുന്നതാണ്.


Related Questions:

വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെയോ സ്വത്തിനെയോ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാകണം?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശകമ്മീഷണർമാരുടെ കാലാവധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

(i) കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിക്കുന്ന കാലയളവിലേക്കോ അല്ലെങ്കിൽ അവർക്ക് 60 വയസ്സ് തികയുന്നത് വരെയോ

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി നിശ്ചയിക്കുന്നത് അതതു സർക്കാരുകളാണ്

(iii) കേന്ദ്ര വിവരാവകാശ കമ്മീഷണർമാർ 5 വർഷത്തേക്കും സംസ്ഥാന കമ്മീഷണർമാർ 3 വർഷത്തേക്കുമാണ് നിയമിക്കപ്പെടുന്നത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷണർമാരുടെ കാലാവധി  3 വർഷമോ അല്ലെങ്കിൽ അവർക്ക് 65 വയസ്സ് തികയുന്നത് വരെയോ

മുഖ്യവിവരാവകാശ കമ്മീഷണറേയും മറ്റ് കേന്ദ്ര വിവരാവകാശ കമ്മീഷണർമാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയിൽ അംഗമല്ലാത്തതാര് ?

2005 ലെ വിവരാവകാശ നിയമം പാസ്സാക്കാൻ കേന്ദ്ര ഗവൺമെന്റിനെ പ്രേരിപ്പിച്ച പ്രധാന സംഘടന ഏത് ?

വിവരാവകാശ നിയമപ്രകാരം അപേക്ഷകൊടുത്താല്‍ എത്ര ദിവസത്തിനകം മറുപടി കിട്ടണം ?