ഖരങ്ങൾ
നിശ്ചിത ആകൃതിയും വ്യാപ്തവുമുള്ള പദാർത്ഥങ്ങൾ
കണികകൾക്ക് ചലനസ്വാതന്ത്ര്യം ഏറ്റവും കുറവുള്ള പദാർഥത്തിൻറ അവസ്ഥ - ഖരം
ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള അകലം കുറവാണ്
ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം കൂടുതൽ ആണ്
ഖരവസ്തുക്കൾ സങ്കോചിപ്പിക്കാൻ സാധ്യമല്ലാത്തവയും ദൃഢതയുള്ളവയുമാണ്
ഘടക കണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ഖരങ്ങളെ രണ്ടായി തിരിക്കാം
പരലുകൾ - ഘടക കണങ്ങൾ ക്രമത്തിൽ അടുക്കിയിരിക്കുകയും ത്രിമാന തലത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു
അമോർഫസ് - ഘടക കണങ്ങൾക്ക് ഹ്രസ്വപരിധി ക്രമമാണ് ഉള്ളത്