Question:

മാധ്യമം ആവശ്യമില്ലാതെ താപം പ്രേഷണം ചെയ്യാനാകുന്ന താപപ്രേഷണ രീതിയേത് ?

Aചാലനം

Bസംവഹനം

Cവികിരണം

Dഇവയെല്ലാം

Answer:

C. വികിരണം

Explanation:

ചാലനം:

       തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ഖരപദാർത്ഥങ്ങളിലെ താപപ്രേഷണ രീതി

സംവഹനം:

       തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി

ഉദാ: ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രേഷണ രീതി 

വികിരണം:

       ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി, വൈദ്യുതി കാന്തിക തരംഗങ്ങളുടെ രൂപത്തിലാണ് വികിരണം വഴി താപ പ്രേഷണം സാധ്യമാകുന്നത്. 

ഉദാ: സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന രീതി

 


Related Questions:

ഒരു വസ്തുവിലെ തന്മാത്രകളുടെ ഗതികോർജം കൂടുമ്പോൾ താപനില _________

ഒരു വസ്തുവിന്റെ ഊഷ്മാവ് ഡിഗ്രി സെൽഷ്യസിൽ TC എന്നും, കെൽവിൻ സ്കെയിലിൽ TK എന്നും ഫാരൻഹീറ്റ് സ്കെയിലിൽ TF എന്നും രേഖപ്പെടുത്തിയാൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. TK യ്ക്ക് നെഗറ്റീവ് മൂല്യം ഇല്ല.

  2. ഒരു യൂണിറ്റ് ഫാരൻഹീറ്റ് ഒരു യൂണിറ്റ് ഡിഗ്രി സെൽഷ്യസിനെക്കാൾ കുറവായിരിക്കും.

  3. ഒരു യൂണിറ്റ് കെൽവിൻ ഒരു യൂണിറ്റ് ഡിഗ്രി സെൽഷ്യസിനെക്കാൾ കൂടുതൽ ആയിരിക്കും.

തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ്, നീരാവി കൊണ്ടുള്ള പൊള്ളല്‍. എന്തു കൊണ്ട്?

ജലം 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തത്തിനു എന്ത് മാറ്റം ഉണ്ടാകുന്നു ?

ഹീലിയം സൂപ്പർ ഫ്ലൂയിഡിറ്റി കാണിക്കുന്ന താപനിലയേത് ?