Question:

സൂപ്പർ കണ്ടക്റ്റിവിറ്റി ആദ്യമായി പ്രദർശിപ്പിച്ച ലോഹമേത് ?

Aലിഥിയം

Bലന്താനം

Cമെർക്കുറി

Dലെഡ്

Answer:

C. മെർക്കുറി

Explanation:

വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസമാണ് അതിചാലകത. അങ്ങിനെ പ്രതിരോധം പൂർണമായി ഇല്ലാതാകുന്ന താപനിലയെയാണ് ക്രിട്ടിക്കൽ താപനില എന്ന് പറയുന്നത്. അതിചാലകത ആദ്യമായി പ്രദർശിപ്പിച്ച ലോഹം മെർക്കുറിയാണ്. 4.2K താപനിലയിലാണ് അത് പ്രകടമാക്കിയത്. ലന്താനം, ബേരിയം, കോപ്പർ, ഓക്സിജൻ എന്നീ മൂലകങ്ങൾ 35K ൽ അതിചാലകത പ്രകടിപ്പിക്കുന്നു.


Related Questions:

ക്ലിനിക്കൽ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന സ്കെയിൽ ഏതാണ് ?

വൈദ്യുതകാന്തിക തരംഗം ഉപയോഗിക്കുന്ന തെർമോമീറ്റർ ഏത് ?

വാതകങ്ങളുടെ താപീയ വികാസത്തെ അടിസ്ഥാനമാക്കിയിട്ടുള്ള സ്കെയിൽ ?

ഒരു പദാർത്ഥത്തിന്റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി എത് ഊർജത്തിന്റെ അളവാണ് ?

100 ഡിഗ്രി സെൽഷ്യസ് താപനില എത്ര ഡിഗ്രി ഫാരൻ ഹീറ്റിന് തുല്യമാണ് ?