Question:
ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇലക്ട്രോണിക് രീതിയിൽ അശ്ലീലസാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഒരിക്കൽ ശിക്ഷ ലഭിക്കുകയും പിന്നീട് ഈ കുറ്റം ആവർത്തിക്കുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ എന്താണ്?
A5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും
B7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും
C3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും
D3 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും
Answer:
B. 7 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും
Explanation:
IT Act 2008 വകുപ്പ് 67A- ലൈംഗികത പ്രകടമാക്കുന്ന പ്രവർത്തികളും മറ്റും ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനോ കൈമാറുന്നതിനോ ഉള്ള ശിക്ഷ.
ലൈംഗികത പ്രകടമാക്കുന്ന പ്രവൃത്തിയോ പെരുമാറ്റമോ ഉൾക്കൊള്ളുന്ന ഏതെങ്കിലും മെറ്റീരിയൽ ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ, ആദ്യ കുറ്റത്തിന് അഞ്ച് വർഷം വരെ തടവും പത്തു ലക്ഷം രൂപപിഴയും ശിക്ഷിക്കപ്പെടും.
രണ്ടാമത്തെ അല്ലെങ്കിൽ പിന്നീടുള്ള കുറ്റം തെളിയിക്കപ്പെട്ടാൽ ഏഴു വർഷം വരെ നീണ്ടുനിൽക്കുന്ന തടവും പത്തു ലക്ഷം രൂപ വരെ പിഴയും.