Question:
തിരുവതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ സ്ത്രീകൾക്ക് തിരഞ്ഞെടുക്കപ്പെടാനും നാമനിർദേശം ചെയ്യപ്പെടാനുമുള്ള അവകാശം നൽകിക്കൊണ്ട് ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവ് നിയമസഭ ചട്ടങ്ങൾ പുറപ്പെടുവിച്ചത് എന്നാണ് ?
A1921 സെപ്റ്റംബർ 22
B1921 സെപ്റ്റംബർ 28
C1921 ഒക്ടോബർ 2
D1921 ഒക്ടോബർ 12
Answer:
C. 1921 ഒക്ടോബർ 2
Explanation:
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ
തിരുവിതാംകൂറിൽ നിയമനിർമാണസഭ ആരംഭിച്ച വർഷം - 1888 മാർച്ച് 30
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ സ്ഥാപിച്ചത് - ശ്രീമൂലം തിരുനാൾ
ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി രൂപംകൊണ്ട നിയമനിർമാണ സഭ
ഇന്ത്യയിൽ ആദ്യമായി ഒരു വനിതയെ നാമനിർദേശം ചെയ്ത് അംഗമാക്കിയ നിയമസഭ
സ്ത്രീകൾക്ക് തിരഞ്ഞെടുക്കപ്പെടാനും നാമനിർദേശം ചെയ്യപ്പെടാനുമുള്ള അവകാശം നൽകിക്കൊണ്ട് ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവ് നിയമസഭ ചട്ടങ്ങൾ പുറപ്പെടുവിച്ചത് - 1921 ഒക്ടോബർ 2
തിരുവിതാംകൂറിലെ ആദ്യ വനിത നിയമസഭാംഗം - മേരി പുന്നൻ ലൂക്കോസ്
തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ജനറൽ - മേരി പുന്നൻ ലൂക്കോസ്