Question:
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഹബ്ബിനെ പോലെതന്നെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കാൻ ആയിട്ട് ഉപയോഗിക്കുന്ന ഉപകരണം ആണ് സ്വിച്ച്.
2.സ്വിച്ച്നെക്കാളും ഫാസ്റ്റാണ് ഹബ്ബ്.
A1 മാത്രം ശരി
B2 മാത്രം ശരി
Cരണ്ടും ശരിയാണ്
Dരണ്ടും തെറ്റാണ്
Answer:
A. 1 മാത്രം ശരി
Explanation:
ഒന്നിലധികം കമ്പ്യൂട്ടറുകളോ ഉപകരണങ്ങളോ ഒരു നെറ്റ്‌വർക്കിലേക്ക് ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് ഉപകരണങ്ങളാണ് ഹബുകളും സ്വിച്ചുകളും.
കണക്റ്റുചെയ്‌ത എല്ലാ ഉപകരണങ്ങളിലേക്കും ഇൻകമിംഗ് ഡാറ്റ പ്രക്ഷേപണം ചെയ്യുന്ന ലളിതമായ ഉപകരണങ്ങളാണ് ഹബുകൾ
കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ആണ് ഹബ് ഉപയോഗിക്കുന്നത്.
ഹബ്ബിന് ഒന്നിലധികം പോർട്ടുകൾ ഉണ്ടായിരിക്കും (കമ്പ്യൂട്ടറിനെ ഘടിപ്പിക്കുന്ന ഭാഗമാണ് പോർട്ട് ).
ഹബിന്റെ ഒരു പോർട്ടിലേക്ക് വരുന്ന ഡേറ്റ ഹബ്ബിന്റെ എല്ലാ പോർട്ടിലേക്കും ഫോർവേഡ് ചെയ്യും.
ഹബ്ബിനെ വിളിക്കുന്ന മറ്റൊരു പേരാണ് - Concentrator
ഹബ്ബിനെ പോലെതന്നെ കമ്പ്യൂട്ടറുകളെ പരസ്പരം ബന്ധിപ്പിക്കാൻ ആയിട്ട് ഉപയോഗിക്കുന്ന ഉപകരണം ആണ് - സ്വിച്ച്
ഹബ്ബിനെക്കാളും ഫാസ്റ്റാണ് സ്വിച്ച്