Question:
ചുവടെ തന്നിരിക്കുന്നവയിൽ മില്ല്യൺഷിറ്റുകളുടെ തോത് ഏത്?
A1:50000
B1:250000
C1:100000
D1:1000000
Answer:
D. 1:1000000
Explanation:
ധരാതലീയ ഭൂപടങ്ങൾ (Topographic Map)
- പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും വളരെ സൂക്ഷ്‌മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ധരാതലീയ ഭൂപടങ്ങൾ
- 'ടോപ്പോ', 'ഗ്രാഫേ' എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽനിന്നാണ് 'ടോപ്പോഗ്രാഫിക്' എന്ന ഇംഗ്ലീഷ് പദം രൂപപ്പെട്ടിട്ടുള്ളത്
- ടോപ്പോ (Topo) എന്നതിന്റെ അർഥം 'സ്ഥലം' (place) എന്നും ഗ്രാഫേ
(Graphie) എന്നതിന് വിവരിക്കുക അഥവാ വരയ്ക്കുക (To write or todraw) എന്നുമാണ്. - ടോപ്പോഗ്രാഫിക് മാപ്പുകൾ 'ടോപ്പോഷീറ്റ്' (Toposheet) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.
- ഇന്ത്യയുടെ ടോപ്പോഷീറ്റുകൾക്ക് നമ്പറുകൾ നൽകിയിരിക്കുന്നത് 'ഇന്ത്യയും സമീപ രാജ്യങ്ങളും അടങ്ങിയ ഭൂപടപരമ്പര' (India and adjoining countries map series) അടിസ്ഥാനമാക്കിയാണ്.
- ഈ പരമ്പരയിൽ ഉൾപ്പെട്ട ഷീറ്റുകൾ ഓരോന്നും 1 : 1000000 എന്ന തോതിലായതിനാൽ ഇവ മില്യൻ ഷീറ്റുകളെന്ന് അറിയപ്പെടുന്നു.