Question:
കായാന്തരിത ശിലകളും പരൽരൂപ ശിലകളും പൊടിഞ്ഞ് രൂപം കൊള്ളുന്ന മണ്ണ് ഏത് ?
Aപർവ്വത മണ്ണ്
Bചുവന്ന മണ്ണ്
Cഎക്കൽ മണ്ണ്
Dകരിമണ്ണ്
Answer:
B. ചുവന്ന മണ്ണ്
Explanation:
ചുവന്ന മണ്ണ്
കായാന്തരിത ശിലകളും പരൽ രൂപ ശിലകളും പൊടിഞ്ഞു രൂപംകൊള്ളുന്ന മണ്ണാണിത്.
ഡെക്കാൻ പീഠഭൂമിയുടെ കിഴക്കൻ ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും മഴ കുറഞ്ഞ പ്രദേശങ്ങളിലുമാണ് ചുവന്ന മണ്ണ് കൂടുതലായി കാണപ്പെടാറുള്ളത്.
അയൺ ഓക്സൈഡിന്റെ സാന്നിധ്യം കൊണ്ടാണ് ഇവയ്ക്ക് ചുവപ്പ് നിറം ലഭിക്കുന്നത്.
മധ്യപ്രദേശിന്റെ കിഴക്കുഭാഗങ്ങൾ, ഒറീസ, പശ്ചിമബംഗാൾ, ഉത്തര്‍പ്രദേശ്; തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലും ഈ മണ്ണ് വ്യാപകമായി കാണപ്പെടുന്നു.