App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ കരക്കാറ്റ് ഉണ്ടാകുന്ന സമയത് കരയിലെയും കടലിലേക്കു താപത്തിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത്

Aകര കടലിനേക്കാൾ തണുത്തതായിരിക്കും

Bകടൽ കരയേക്കാൾ തണുത്തതായിരിക്കും

Cകരയിലെയും കടലിലെയും താപനില ഒരുപോലെയായിരിക്കും

Dകാറ്റിന്റെ ദിശയെ താപവ്യത്യാസം ബാധിക്കുന്നില്ല

Answer:

A. കര കടലിനേക്കാൾ തണുത്തതായിരിക്കും

Read Explanation:

കടൽക്കാറ്റ് (Sea Breeze)

  • കര വെള്ളത്തിനേക്കാൾ വേഗത്തിൽ തണുക്കുകയും ചൂടാവുകയും ചെയ്യും.

  • അതുകൊണ്ട് പകൽസമയങ്ങളിൽ കര കടലിനേക്കാൾ ചൂടായിരിക്കും.

  • കരക്ക് തൊട്ട് മുകളിലുള്ള വായു ചൂടാവുന്നു,ഇത് വികാസം സംഭവിച് മുകളിലേക്ക് ഉയരുന്നു.

  • കടലിന് മുകളിലുള്ള വായു കരക്ക് മുകളിൽ ഉള്ള വായുനെ സംബന്ധിച് തണുപ്പായിരിക്കും

  • കരക്ക് മുകളിലുള്ള വായു മുകളിലേക് ഉയരുന്നു, കടലിലുള്ള തണുത്ത വായു കരയിലേക്കു പോകുന്നു.

  • അങ്ങനെ കടൽക്കാറ്റ് രൂപപ്പെടുന്നു.

കരക്കാറ്റ്(Land Breeze)

  • കടലിനെക്കാൾ വേഗത്തിൽ കര തണുക്കുന്നു.

  • അതിനാൽ കടലിന് മുകളിലുള്ള വായുവിന് താരതമ്യേന ചൂട് കൂടുതലാണ്.

  • അതിനാൽ കടലിനു മുകളിലെ വായുവാകും കൂടുതൽ വികസിച്ചിരിക്കുക.

  • അപ്പോൾ കരയുടെ മുകളിലുള്ള തണുത്തവായു കടലിലേക്ക് പ്രവഹിക്കുന്നു.

  • ഇത് കരക്കാറ്റിന് കാരണമാകുന്നു.


Related Questions:

ഒരു ആരോഗ്യമുള്ള ശരീരത്തിന്റെ താപം എത്രയാണ്