App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

ലെഡ് വിഷബാധ പഠന പ്രക്രിയയുടെ തകരാറ്
മെർക്കുറി വിഷബാധ "മാഡ് ഹാറ്റർ" സിൻഡ്രോം
കാഡ്മിയം വിഷബാധ ഇത്തായ് ഇത്തായ് രോഗം
ആർസനിക് വിഷബാധ മിസ് ലൈൻസ്

AA-4, B-2, C-1, D-3

BA-1, B-2, C-3, D-4

CA-4, B-1, C-3, D-2

DA-2, B-3, C-1, D-4

Answer:

B. A-1, B-2, C-3, D-4

Read Explanation:

ലെഡ് വിഷബാധ

  • മനുഷ്യ ശരീരത്തിൽ ഈയം മൂലമുണ്ടാകുന്ന ഒരുതരം ലോഹ വിഷബാധയാണ് ലെഡ് വിഷബാധ
  • മസ്തിഷ്കമാണ് ഇതിനോട് ഏറ്റവും കൂടുതൽ പ്രതികരിക്കുന്നത്.
  • വയറുവേദന, മലബന്ധം, തലവേദന, ക്ഷോഭം, ഓർമ്മ പ്രശ്നങ്ങൾ, വന്ധ്യത, പാരെസ്തേഷ്യ എന്നിവയാണ് ഈ വിഷബാധയുടെ ലക്ഷണങ്ങൾ
  • ഇതുമൂലം ബൗദ്ധിക വൈകല്യത്തിന് കാരണമാവുകയും പെരുമാറ്റ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

"മാഡ് ഹാറ്റർ" സിൻഡ്രോം

  • മെർക്കുറി വിഷബാധയിൽ നിന്ന് ഉണ്ടാകുന്ന മുഴുവൻ കേന്ദ്ര നാഡീവ്യവസ്ഥയെയും ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ ഡിസോഡർ ആണ് മാഡ് ഹാറ്റർ" സിൻഡ്രോം.
  • എറെത്തിസ്മസ് മെർക്കുറിയലിസ് എന്നും അറിയപ്പെടുന്നു.

ഇത്തായ് ഇത്തായ് രോഗം

  • കാഡ്മിയം (Cd) ഇത്തായ്-ഇത്തായ് രോഗത്തിന് കാരണമാകുന്നു.
  • 1960 കളിൽ ജപ്പാനിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്.
  • വ്യവസായവൽക്കരണവുമായി ബന്ധപ്പെട്ട മനുഷ്യപ്രവർത്തനങ്ങളുടെ ഫലമാണിത്.
  • കഠിനമായ അസ്ഥി വേദനയോട് കൂടിയ  ഓസ്റ്റിയോമലാസിയ ഇത്തായ്-ഇത്തായ് രോഗത്തിന്റെ ലക്ഷണമാണ്.
  • വൃക്കാ നളികകളുടെ തകരാറിനും ഇത് ഒരു കാരണമാണ്.

മീസ് ലൈൻസ്

  • വിരലുകളുടെയും കാൽവിരലുകളുടെയും നഖങ്ങളിൽ നിറവ്യത്യാസത്തോടെ കൂടിയ വെളുത്ത വരകൾ ആണ് മിസ് ലൈൻസ്.
  • ആർസെനിക് വിഷബാധക്ക് ശേഷം ബാധിതനായ വ്യക്തിയുടെ നഖങ്ങളിൽ മിസ് ലൈൻസ് പ്രത്യക്ഷപ്പെടുന്നു

Related Questions:

ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത് ?

താഴെ കൊടുത്തിരിക്കുന്നതിൽ പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ സാധാരണ ശരീരഭാര അനുപാതം

ആയുർവേദത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

ആദ്യമായി വികസിപ്പിച്ച വാക്സിൻ?

ഇവയിൽ ആഗോളതാപനത്തിൻ്റെ പരിണിത ഫലങ്ങൾ ഏതെല്ലാമാണ് ?

1.ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നു 

2.പർവ്വതങ്ങളുടെ മുകളിലുള്ള മഞ്ഞുരുകുന്നതിന് കാരണമാകുന്നു 

3.സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകാരായ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നു

4.അതികഠിനമായ ശൈത്യവും അതികഠിനമായ വേനൽക്കാലവും ഉണ്ടാക്കുന്നു