App Logo

No.1 PSC Learning App

1M+ Downloads
' S N D P ' സ്ഥാപിച്ച വർഷം ഏതാണ് ?

A1903 മെയ് 15

B1905 മെയ് 13

C1903 മെയ് 3

D1905 മെയ് 4

Answer:

A. 1903 മെയ് 15

Read Explanation:

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി)

  • സ്ഥാപിച്ചത് - ശ്രീനാരായണഗുരു
  • സ്ഥാപിതമായ വർഷം - 1903 മെയ് 15 (1078 ഇടവം 2)
  • ആസ്ഥാനം - കൊല്ലം
  • മുൻഗാമിയായി അറിയപ്പെടുന്ന സമിതി/സംഘടന - വാവൂട്ട് യോഗം
  • അരുവിപ്പുറം തീർത്ഥാടകർക്ക് ഭക്ഷണവിതരണത്തിനായി ആരംഭിച്ച സമിതി - വാവൂട്ട് യോഗം
  • എസ്.എൻ.ഡി.പിയുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്ര യോഗം
  • അരുവിപ്പുറം ക്ഷേത്ര യോഗം രൂപീകരിച്ച വർഷം - 1898
  • എസ്.എൻ.ഡി.പിയുടെ ആജീവനാന്തകാല അദ്ധ്യക്ഷൻ - ശ്രീനാരായണഗുരു
  • എസ്.എൻ.ഡി.പിയുടെ ആദ്യ സെക്രട്ടറി - കുമാരനാശാൻ
  • എസ്.എൻ.ഡി.പിയുടെ ആദ്യ ഉപാധ്യക്ഷൻ - ഡോ.പൽപ്പു
  • ശ്രീനാരായണഗുരുവിനെ എസ്.എൻ.ഡി.പി സ്ഥാപിക്കുവാൻ പ്രേരിപ്പിച്ച വ്യക്തി - ഡോ.പൽപ്പു
  • സ്വാമി വിവേകാനന്ദനാണ് ഡോ.പൽപ്പുവിന് പ്രചോദനമേകിയത്.
  • സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള കേരളത്തിലെ ആദ്യത്തെ ജനകീയ സംഘടന - എസ്.എൻ.ഡി.പി 

വിവേകോദയം

  • എസ്.എൻ.ഡി.പിയുടെ മുഖപത്രം - വിവേകോദയം
  • വിവേകോദയം പത്രത്തിന് ആ പേര് നൽകിയത് സ്വാമി വിവേകാനന്ദനോടുള്ള ആദരസൂചകമായിട്ടാണ് 
  • വിവോകോദയത്തിന്റെ സ്ഥാപകൻ - കുമാരനാശാൻ
  • വിവേകോദയത്തിന്റെ ആദ്യ പത്രാധിപർ - എം.ഗോവിന്ദൻ
  • ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം - വിവേകോദയം
  • കുമാരനാശാൻ തന്റെ ശ്രീബുദ്ധചരിതം എന്ന പരിഭാഷ പ്രസിദ്ധീകരിച്ച മാസിക - വിവേകോദയം (1904-07)
  • പിൽക്കാലത്ത് വിവേകോദയം വിലയ്ക്കു വാങ്ങി പ്രസിദ്ധീകരിച്ചത് - സി.ആർ.കേശവൻ വൈദ്യർ 
  • എസ്.എൻ.ഡി.പിയുടെ ഇപ്പോഴത്തെ മുഖപത്രം - യോഗനാദം 
  • ശ്രീനാരായണഗുരുവിന്റെ സാമൂഹിക പരിഷ്‌കരണ സന്ദേശം 
  • ബഹുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ എസ്.എൻ.ഡി.പി യോഗത്തോടൊപ്പം സേവനമനുഷ്ഠിച്ച പത്രങ്ങൾ - സുജനനന്ദിനി, കേരള കൗമുദി.

Related Questions:

' രാഗപരിണാമം ' ഏത് നവോത്ഥാന നായകൻ്റെ കൃതിയാണ് ?
വൈകുണ്ഠസ്വാമി ആരുടെ അവതാരം എന്നാണ് പ്രഖ്യാപിച്ചത് ?
താഴെപ്പറയുന്നവരിൽ ആരാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ രൂപീകരണ യോഗത്തിൽ - പങ്കെടുത്തത്?
തിരുവിതാംകോട്ടൈ തീയൻ ആരുടെ ലേഖനം ആണ്?
ഈഴവരുടെ രാഷ്ട്രീയ നേതാവ് എന്നറിയപ്പെടുന്നത് ?