Question:

1) ബ്രിട്ടീഷ് അക്കാദമിയുടെ ഫെല്ലോ സ്ഥാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ 

2) രാജ്യസഭയുടെ പിതാവ് എന്ന വിശേഷിക്കപ്പെടുന്നു 

3) കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് ആദ്യമായി ലഭിച്ച വ്യക്തി 

4) 1962 മുതൽ ജന്മദിനമായ സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു.

മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

Aഡോ. രാജേന്ദ്രപ്രസാദ്

Bകെ.ആർ നാരായണൻ

Cഡോ.എസ് രാധാകൃഷ്ണൻ

Dവി.വി ഗിരി

Answer:

C. ഡോ.എസ് രാധാകൃഷ്ണൻ

Explanation:

ഡോ : എസ് . രാധാകൃഷ്ണൻ 

  • രാഷ്ട്രപതിയായ കാലഘട്ടം - 1962 മെയ് 13 - 1967 മെയ് 13 
  • രാഷ്ട്രപതിയായ രണ്ടാമത്തെ വ്യക്തി 
  • എതിർസ്ഥാനാർത്തിയില്ലാതെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി 
  • രാജ്യസഭയുടെ പിതാവ് എന്നറിയപ്പെടുന്നു 
  • ബ്രിട്ടീഷ് അക്കാദമിയുടെ ഫെല്ലോ സ്ഥാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ 
  • ഇങ്ങനെ വിശേഷിപ്പിച്ചത് - നെഹ്റു 
  • 1962 മുതൽ ഇദ്ദേഹത്തിന്റെ ജന്മദിനമായ സെപ്തംബർ 5 അദ്ധ്യാപക ദിനമായി ആചരിക്കുന്നു 
  • കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരൻ 
  • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി 
  • ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി
  • തത്വചിന്തകനായ രാഷ്ട്രപതി

പ്രധാന പുസ്തകങ്ങൾ 

  • ഹിന്ദു വ്യൂ ഓഫ് ലൈഫ് 
  • ഇന്ത്യൻ ഫിലോസഫി 
  • ആൻ ഐഡിയലിസ്റ്റ് വ്യൂ ഓഫ് ലൈഫ് 
  • ദി ബ്രഹ്മസൂത്ര 
  • ദ പ്രിൻസിപ്പൽ ഉപനിഷത്ത് 

 


Related Questions:

അസാധാരണമായ സേവനത്തിന് ഇന്ത്യയുടെ ആദരം ലഭിച്ച ആദ്യത്തെ കുതിര ?

Who among the following holds office during the pleasure of the President?

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി ആരാണ് ?

2019 ൽ ഭാരതരത്നം നേടിയ രാഷ്ട്രപതി ആരാണ് ?

ഇന്ത്യയുടെ ഉപരാഷ്ട്രപതി ?