Question:
1) അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ പ്രസിഡണ്ട്
2) ഇന്ത്യൻ പ്രസിഡണ്ടായ അവിവാഹിതൻ
3) ഇന്ത്യയുടെ പരിസ്ഥിതി അംബാസഡർ എന്നറിയപ്പെട്ട പ്രസിഡണ്ട്
4) യുദ്ധവിമാനത്തിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവ സൈന്യാധിപൻ.
മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?
Aവി.വി ഗിരി
Bഎ.പി.ജെ അബ്ദുൽ കലാം
Cആർ വെങ്കട്ടരാമൻ
Dകെ.ആർ നാരായണൻ
Answer:
B. എ.പി.ജെ അബ്ദുൽ കലാം
Explanation:
എ . പി . ജെ . അബ്ദുൾകലാം
- രാഷ്ട്രപതിയായ കാലഘട്ടം - 2002 ജൂലൈ 25 - 2007 ജൂലൈ 25
- ഇന്ത്യയുടെ 11 -ാമത്തെ രാഷ്ട്രപതി
- പൂർണ്ണ നാമം - അവുൾ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം
- ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന വ്യക്തി
- അന്തർവാഹിനി , യുദ്ധവിമാനം എന്നിവയിൽ സഞ്ചരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി
- 1997 ൽ ഭാരതരത്നം ലഭിച്ചു
- അവിവാഹിതനായ ഏക രാഷ്ട്രപതി
- ഇന്ത്യയുടെ പരിസ്ഥിതി അംബാസഡർ എന്നറിയപ്പെട്ട പ്രസിഡണ്ട്
- ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയ രാഷ്ട്രപതി
- നിയമസഭാ ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്ട്രപതി
പ്രധാന പുസ്തകങ്ങൾ
- അഗ്നിച്ചിറകുകൾ ( ആത്മകഥ )
- ഇഗ്നൈറ്റഡ് മൈൻറ്സ്
- ഇൻസപയറിംഗ് തോട്ട്സ്
- ദ ലൂമിനസ് സ്പാർക്ക്സ്
- ഇൻഡൊമിറ്റബിൾ സ്പിരിറ്റ്