Question:
1) ബ്രിട്ടീഷിന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഗവർണർ ജനറലായിരുന്നു
2) ബംഗാളിലെ ദ്വിഭരണം അവസാനിപ്പിച്ച ഗവർണർ ജനറൽ
3) ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നായിരുന്നു സ്ഥാനപ്പേര്
4) റിംഗ് ഫെൻസ് എന്ന നയത്തിൻ്റെ ശില്പി.
മുകളിൽ പറഞ്ഞ പ്രസ്താവനകളുമായി ബന്ധപ്പെട്ട ഗവർണർ ജനറൽ ആര് ?
Aകോൺവാലിസ് പ്രഭു
Bവാറൻ ഹേസ്റ്റിംഗ്‌സ്
Cറിച്ചാർഡ് വെല്ലസി
Dജോർജ്ജ് ബാർലോ
Answer:
B. വാറൻ ഹേസ്റ്റിംഗ്‌സ്
Explanation:
വാറൻ ഹേസ്റ്റിംഗ്‌സ് (1773-1785)
- ഇന്ത്യയുടെ ആദ്യത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ
- ഇന്ത്യയിലെ ഗവർണർ ജനറൽമാരിൽ ഏറ്റവും കൂടുതൽക്കാലം പദവി വഹിച്ച ഗവർണർ ജനറൽ
- ഒന്നാം ആംഗ്ലോ മൈസൂർ യുദ്ധസമയത്ത് ഗവർണർ ജനറൽ
- റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകൻ
- പിറ്റ്‌സ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കുമ്പോൾ ഗവർണർ ജനറലായിരുന്ന വ്യക്തി
- 1773-ൽ ഇസർദാരി സംവിധാനം അവതരിപ്പിച്ച ഗവർണർ ജനറൽ
- ബോർഡ് ഓഫ് റവന്യൂ സ്ഥാപിച്ച ഗവർണർ ജനറൽ
- തപാൽ സംവിധാനം പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ സൗകര്യം ചെയ്ത ഗവർണർ ജനറൽ
- ഇംപീച്ച്മെന്റിന് വിധേയനായ ഗവർണർ ജനറൽ