1793 ജൂലൈയിൽ ഫ്രാൻസിലെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടി ആരുടെ നേതൃത്വത്തിലാണ് പൊതു സുരക്ഷാ കമ്മിറ്റി രൂപീകരിച്ചത് ?
Aവോൾട്ടയർ
Bഅന്റോയിനെറ്റ്
Cറൂസോ
Dറോബിസ്പിയർ
Answer:
D. റോബിസ്പിയർ
Read Explanation:
മാക്സിമിലിയൻ റോബസ്പിയർ
ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ഫ്രാൻസ് ഭരിച്ച ഭരണാധികാരികളിലൊരാൾ
മാക്സിമില്യൺ ഫ്രാൻക്സോവ മാരി ഇസിഡോറെ ഡെ റോബസ്പിയർ എന്ന് പൂർണ നാമം
ഇദ്ദേഹത്തിൻറെ ഭരണകാലമാണ് ഫ്രാൻസിൽ ഭീകരവാഴ്ചയുടെ കാലം എന്ന് അറിയപ്പെടുന്നത്.
ഭീകരവാഴ്ച (Reign of Terror)
ഫ്രഞ്ച് വിപ്ലവാനന്തരം 1793 ജൂലൈയിൽ ഫ്രാൻസിൻ്റെ ആഭ്യന്തരകാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി റോബിസ്പിയറുടെ നേതൃത്വത്തിൽ ഒരു പൊതുസുരക്ഷാ കമ്മിറ്റി രൂപീകരിച്ചു.
മിറാബോ, ഡാൻടൻ തുടങ്ങിയവർ ഇതിലെ അംഗങ്ങളായിരുന്നു.
ശത്രുക്കളെന്നു തോന്നിയ എല്ലാവരെയും അവർ ഗില്ലറ്റിൻ എന്ന യന്ത്രമുപയോഗിച്ച് നിഷ്കരുണം വധിച്ചു.
നിരവധി പ്രഭുക്കന്മാരും പുരോഹിതന്മാരും ഇതിന് ഇരയായി.
ലൂയി പതിനാറാമനും ഭാര്യ മേരി അന്റേറോയിനറ്റും ഗില്ലറ്റിന് ഇരയായവരിൽ ഉൾപ്പെടുന്നു.
അവസാനം റോബിസ്പിയറും ഗില്ലറ്റിന് ഇരയായി.
1794 ജൂലൈ വരെ നീണ്ടുനിന്ന ഈ ഭരണമായിരുന്നു ഭീകരവാഴ്ച എന്നറിയപ്പെട്ടത് .