Question:

ഓൺലൈനായി പണമടയ്ക്കുകയാണെങ്കിൽ വിലയിൽ 10% കിഴിവ് വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5% അധിക കിഴിവ് നൽകുന്നു. ഒരു വ്യക്തി 60,000 രൂപ വിലയുള്ള ഒരു വാച്ച് ക്രെഡിറ്റ് കാർഡ് വഴി ഓൺലൈനായി പണമടച്ച് വാങ്ങാൻ ആഗ്രഹിക്കുന്നു. അയാൾ അടയ്ക്കേണ്ട തുക എത്ര ?

A51,300

B53,100

C61,250

D62,150

Answer:

A. 51,300

Explanation:

10% കിഴിവ് ലഭിച്ചാൽ , = 60000 – 60000 × 10% = 60000 – 6000 = Rs. 54000 5% അധിക കിഴിവ് ലഭിച്ചാൽ , = 54000 – 54000 × 5/100 = 54000 – 2700 = Rs. 51300 അടയ്ക്കേണ്ട തുക = Rs. 51300


Related Questions:

ഒരു കച്ചവടക്കാരൻ ഒരു സാധനത്തിന്റെ വില 10% വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു. എങ്കിൽ സാധനത്തിന്റെ ഇപ്പോഴത്തെ വിലയിലുള്ള മാറ്റമെന്ത്?

10% കിഴിവ് കഴിഞ്ഞ് ഒരു പേനയ്ക്ക് 54 രൂപയാണ് വിലയെങ്കിൽ, പേനയുടെ പരസ്യ വില എത്രയാണ്?

ഒരു സാധനം 600 രൂപയ്ക്ക് വിറ്റപ്പോള് 20% നഷ്ടം ഉണ്ടായെങ്കിൽ സാധാനത്തിന്റെ വാങ്ങിയ വില എത്രയാണ് ?

500 രൂപ വിലയുള്ള കസേര 10% ഡിസ്കൗണ്ട് അനുവദിച്ചു വിറ്റാൽ നഷ്ടം എത്ര?

നിവിൻ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തിൽ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തിൽ ജെനുവിനും, ജെനു 10% നഷ്ടത്തിൽ ജീവനും മറിച്ചു വിറ്റു. എങ്കിൽ ജീവൻ വാച്ചിന് കൊടുത്ത വില എത്ര ?